റിയാദ്: യമൻ തലസ്ഥാനമായ സൻആയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നിയന്ത്രണം െഎക്യരാഷ്ട്ര സഭ ഏറ്റെടുക്കണമെന്ന് അറബ് സഖ്യസേന. യമനിലെ സൻആ, ഏദൻ, ഹുദൈദ, സയ്യൂൻ, മുകല്ല, സുകൂത്ര തുടങ്ങിയ വിമാനത്താവളങ്ങളിൽ അഭ്യർഥനകൾക്ക് അനുസൃതമായി കമേഴ്സ്യൽ, കാർഗോ, റിലീഫ് വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങുന്നതിനുള്ള സാഹചര്യമൊരുക്കാൻ സഖ്യസേന ശ്രമിക്കുകയാണെന്നും സേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. െഎക്യരാഷ്ട്ര സഭ സുരക്ഷാസമിതിയുടെ പ്രമേയത്തിെൻറ അടിസ്ഥാനത്തിൽ യമനിലെ എയർട്രാഫിക് മാനേജ്മെൻറിനായി ബിശ വിമാനത്താവളത്തെ നിയോഗിക്കാനുള്ള ശ്രമവും തുടരുകയാണ്. വിമാനങ്ങളുെട സുരക്ഷ കണക്കിലെടുത്താണ് സൻആ വിമാനത്താവളത്തിലേക്കുള്ള ഗതാഗതം ദുരിതാശ്വാസത്തിന് മാത്രമായി പരിമിതപ്പെടുത്തിയത്.
ഹൂതികൾ വിമാനത്താവളം വഴി ആയുധങ്ങൾ കടത്താനും ശ്രമിച്ചിരുന്നു. ഇതേതുടർന്നാണ് യമൻ സർക്കാരിെൻറ അഭ്യർഥന പ്രകാരം വ്യോമഗതാഗതം മോചിപ്പിക്കപ്പെട്ട നഗരങ്ങളിലെ വിമാനത്താവളങ്ങൾ വഴി മാത്രമാക്കിയതെന്നും സൗദി വാർത്ത ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ സൂചിപ്പിക്കുന്നു. നിലവിൽ വ്യോമഗതാഗതം പുനരാരംാഭിച്ച ഇടങ്ങളിൽ ഇതുവരെയായി 5765 കമേഴ്സ്യൽ, കാർഗോ, റിലീഫ് വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ട്.
സൻആയിൽ സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ സഖ്യസേന സന്നദ്ധമാണെന്നും സേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.