മസ്കത്ത്: സലാല ടൂറിസം ഫെസ്റ്റിവൽ വേദിയിൽ കുട്ടികളുമായി എത്തുന്നവർ അവരെ കരുതലോടെ ശ്രദ്ധിക്കണമെന്ന് ആർ.ഒ.പി നിർദേശിച്ചു. ഒറ്റപ്പെട്ടുപോകുന്ന പക്ഷം കുട്ടികളെ എത്രയുംവേഗം രക്ഷാകർത്താക്കളുടെ അടുത്ത് എത്തിക്കാൻ ഫെസ്റ്റിവൽ വേദിയിൽ മതിയായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നഗരിയിൽ ആർ.ഒ.പിയുടെ ശക്തമായ സാന്നിധ്യമുണ്ട്. ഒറ്റപ്പെട്ട് നിൽക്കുന്ന കുട്ടികളെ ഒാഫിസർമാർ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകും.
കുട്ടികളെ കാണാതായ രക്ഷാകർത്താക്കൾ ഒാഫിസർമാരെ സമീപിച്ചാൽ വേണ്ട സഹായം ഉറപ്പാക്കുകയും ചെയ്യും. അനൗൺസ്മെൻറ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൂട്ടംതെറ്റാതെ ശ്രദ്ധിക്കണമെന്ന കാര്യം അനൗൺസ്മെൻറ് മുഖേന ഉണർത്താറുണ്ട്.
കൂട്ടംതെറ്റിയ കുട്ടികളെ ഏറ്റുവാങ്ങാൻ എത്തുന്നവർ തിരിച്ചറിയൽ കാർഡ്/ െറസിഡൻറ് കാർഡ് കാണിക്കേണ്ടതുണ്ട്. ഒാഫിസർമാരും നോൺകമീഷൻഡ് ഒാഫിസർമാരും ആർ.ഒ.പിയുടെ വിവിധ ശാഖകളിലുള്ളവരും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുമടക്കം നൂറു കണക്കിനാളുകളെ ഫെസ്റ്റിവലിെൻറ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് നഗരിയിൽ വിന്യസിച്ചിട്ടുണ്ട്. ആഗസ്റ്റ് 31നാണ് ഫെസ്റ്റിവൽ അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.