സലാല: ചായക്കടകൾ മലയാളികളെ സംബന്ധിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന ഒാർമയാണ്. കടൽകടന്ന് എത്തുേമ്പാൾ ഇൗ ഒാർമകൾക്ക് തീവ്രതയേറും.
തനിമയേറുന്ന രുചിക്കൂട്ടുകൾക്കും ഒാരോ പ്രദേശത്തിെൻറയും തനത് പലഹാരങ്ങൾക്കും അറബ് നാടുകളിൽ മലയാളികൾക്കിടയിൽ പ്രിയമേറെയാണ്. സലാല സെൻററിലെ അൽനഹ്ദ റോഡിന് ഇരുവശത്തുമുള്ള രണ്ടു കടകളിൽ തിരക്കേറുന്നതും ഇൗ കാരണം കൊണ്ട് മാത്രമാണ്. മലബാറിലെയും തെക്കൻ കേരളത്തിലെയും വിഭവങ്ങൾ ആസ്വദിക്കാൻ രണ്ടിടത്തും മലയാളികൾ നിരവധിപേർ എത്തുന്നുണ്ട്.
അടുത്തിടെ ആരംഭിച്ച ടെലി റസ്റ്റാറൻറിൽ മലബാർ വീടകങ്ങളിലെ വൈവിധ്യമാർന്ന അമ്മായിപ്പലഹാരങ്ങളാണ് ലഭ്യമാകുന്നത്. മുട്ടമാല, കല്ലുമ്മക്കായ, മീനുമ്മക്കായ, ഇറച്ചിപ്പത്തൽ തുടങ്ങി ഇരുപത്തിയഞ്ചിലധികം മലബാർ പൊരി വിഭവങ്ങളും ഫ്രഷ് പാലിൽ തയാറാക്കുന്ന സമോവർ ചായയും വൈകുന്നേരങ്ങളിൽ ഇവിടെ കിട്ടും. രാവിലെ മുളപ്പുട്ട്, അരിദോശ, ആട്ടദോശ, നെയ്പത്തിരി തുടങ്ങിയവയും ഉച്ചക്ക് അഞ്ചുതരം തലശ്ശേരി ദം ബിരിയാണിയും നാടൻചോറും രാത്രിയിൽ ഇറച്ചിച്ചോറ്, കക്ക റൊട്ടി, മുട്ട സിർക്ക തുടങ്ങി നിരവധി വ്യത്യസ്ത വിഭവങ്ങൾ ഇവിടെ കിട്ടും. വ്യത്യസ്ത വിഭവങ്ങൾ നല്ല നിലവാരത്തിൽ കസ്റ്റമേഴ്സിന് നൽകുന്നതിലാണ് ശ്രദ്ധിക്കുന്നതെന്ന് ഷോപ്പുടമ നൗജതും നിയാസും പറഞ്ഞു.
ചൗക്കിലെ മസ്കത്ത് ഫാർമസിക്ക് പിറകുവശത്തായാണ് ഇത് പ്രവർത്തിക്കുന്നത്.സലാല സെൻററിലെ ഉഡുപ്പി റസ്റ്റാറൻറിന് പിന്നിലായുള്ള നാടൻ തട്ടുകടയിൽ മുളക് വട, പരിപ്പ് വട, മുളക് ബാജി, ബോണ്ട, അവിൽ വിളയിച്ചത്, കൊഴുക്കട്ട, അട, ഉണ്ടൻ പൊരി എന്നിവക്ക് ഫ്രഷ് പാലിലുള്ള സമോവർ ചായയും കിട്ടും. രാവിലെ ഊത്തപ്പവും മസാലദോശയും മുട്ട ദോശയും ഉച്ചക്ക് വിഭവ സമൃദ്ധമായ പൊതിച്ചോറ്, അരിക്കഞ്ഞി, ഗോതമ്പ് കഞ്ഞി തുടങ്ങിയവയും രാത്രി കൊത്ത് പൊറോട്ട, കപ്പ ബിരിയാണി, നൈസ് പത്തിരി, ഗോതമ്പ് പുട്ട്, ഇടിയപ്പം, കൈപ്പത്തിരി തുടങ്ങി നാടൻ രുചികളും ഇവിടെ ലഭിക്കും.
രണ്ടു കടകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. അതേസമയം, മിതമായ വിലയും നല്ല ഭക്ഷണവുമാണ്. പ്രവാസിയാണെന്നു തോന്നാത്തത് ഇത്തരം കടകളിലെത്തുമ്പോഴാണെന്നും ഭക്ഷണം കഴിക്കാനെത്തുന്നവർ പറയുന്നു. സേമാവർ ചായ കുടിക്കാൻ സ്വദേശികളും മറ്റു നാട്ടുകാരായ പ്രവാസികളും ധാരാളമായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.