മസ്കത്ത്: വളർച്ചയുടെ പടവുകളിൽ ഒപ്പമുണ്ടായിരുന്ന ജീവനക്കാർക്ക് ആദരവുമായി ഭക്ഷ്യോൽപന്ന വിതരണ കമ്പനി. സുവൈഖ് കേന്ദ്രമായുള്ള ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ് ക മ്പനിയാണ് വേറിട്ട മാതൃകയായത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങ ിയവരെ ഒമാനിലേക്ക് കൊണ്ടുവന്നാണ് ആദരം സമർപ്പിച്ചത്. ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ജീവനക്കാരുടെ ഒത്തുചേരൽ അങ്ങനെ പഴയകാല ജീവനക്കാരുടെ കൂടി സംഗമ വേദിയായി.
സ്ഥാപനത്തിെൻറ ആദ്യകാലങ്ങളിൽ പ്രധാനപ്പെട്ട തസ്തികകളിൽ ജോലി ചെയ്തിരുന്ന അബ്ദുമോൻ രാമാണത്ത് അഹമ്മദ്, വാസുപണിക്കർ ഗോപിനാഥൻ, അപ്പുകുട്ടൻ പുളിക്കപ്പറമ്പിൽ കണ്ടോരൻ, മുഹമ്മദ് ഷിഹാബ്, നാസർ കിഴക്കേവെളിയത്ത് ഇസ്മാഇൗൽ, കുഞ്ഞുമോൻ കിഴക്കേവെളിയത്ത് ഇസ്മാഇൗൽ, വി.കെ നാസർ, എൻ.ബി അബ്ദുൽ കാദർ, എം.എസ് ജമാൽ തുടങ്ങിയവരാണ് എത്തിയത്. ഇവർക്ക് കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് ഉപഹാരങ്ങൾ നൽകി. കമ്പനിയുടെ വളർച്ചയിൽ ഇവർ വഹിച്ച പങ്ക് കണക്കിലെടുത്താണ് ഇവരെ ആദരിച്ചതെന്ന് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
അഡ്മിനിസ്ട്രേഷൻ മാനേജർ നഹാസ് ഖാദറിെൻറ അധ്യക്ഷതയിൽ നടന്ന ഒത്തുചേരലിൽ കമ്പനി മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് അതിഥികളെ സ്വാഗതം ചെയ്തു. കമ്പനിയിൽ നിലവിൽ 25 വർഷവും 20 വർഷവും പൂർത്തിയാക്കിയ ജീവനക്കാർക്കും ഉപഹാരങ്ങൾ നൽകി. എ.പി. കൃഷ്ണൻ, ടി.ഒ മോൻസൺ, ഇ. അബ്ദുൽ അക്ബർ, കെ.എസ് റഹീം, സുധാകരൻ പിള്ള, അനിൽകുമാർ നാരായണൻ, എം.എസ് സുനിൽ, നാസർ മംഗലംപുള്ളി അബ്ദുൽറഹ്മാൻ, പി.കെ മുഹമ്മദ് സലീം എന്നിവരാണ് ഇൗ ഉപഹാരങ്ങൾ ഏറ്റുവാങ്ങിയത്. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്കുള്ള ഉപഹാരങ്ങളും മാനേജിങ് ഡയറക്ടർ നൽകി. സി. അബ്ദുൽ നവാസാണ് മികച്ച സെയിൽസ്മാൻ.
ഒാരോ ഡിപ്പാർട്മെൻറുകളിലെയും മികവിന് നജ്മുദ്ദീൻ തോട്ടുങ്ങൽ, റിജാദ് പള്ളത്ത് അബ്ദുൽമജീദ്, സുജൻ ചന്ദ്രനാത്ത്, ജോഷി സ്കറിയ, മനോജ് തറയിൽ കൂനപ്പാറ, റാഷിദ് സികന്ധർ, മിസാനുറഹ്മാൻ റാഷിദ് അഹമ്മദ്, ജംഷീദ് മുസ്തഫ എന്നിവർക്കും ഉപഹാരങ്ങൾ നൽകി. റീജനൽ മാനേജർ നബീൽ ഫസലും മാർക്കറ്റിങ് മാനേജർ ബദറുൽ മുനീറും പെരുന്നാൾ ആശംസകൾ നൽകി. എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽറഹ്മാൻ നന്ദി പറഞ്ഞു. തുടർന്ന് എല്ലാ ജീവനക്കാർക്കും പെരുന്നാൾ സമ്മാനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.