മസ്കത്ത്: സഹം ഇന്ത്യൻ സ്കൂളിൽ ഏഴാം ക്ലാസ് തുടങ്ങാൻ അനുമതി ലഭിക് കാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷാകർത്താക്കൾ. അവസാന നിമിഷ മാണ് ഏഴാം ക്ലാസിന് അനുമതിയില്ലെന്ന കാര്യം പറയുന്നതെന്ന് ഇവർ പറയുന്നു. കോവിഡ് ഭീതിയൊഴിഞ്ഞ ശേഷം സ്കൂളുകൾ തുറക്കുേമ്പാൾ പുതിയ അഡ്മിഷനായി നടക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷാകർത്താക്കൾക്ക്. സുഹാറിെൻറയും മുലദ സ്കൂളിെൻറയും ഇടയിൽ ഒരു സ്കൂൾ വേണമെന്ന രക്ഷിതാക്കളുടെ നിരന്തര ആവശ്യത്തിെൻറ ഫലമായി രണ്ടു വർഷം മുമ്പാണ് സഹം സ്കൂൾ ആരംഭിക്കുന്നത്. മേഖലയിലുള്ള പ്രവാസികളുടെ കൂട്ടായ്മയിൽ തുടങ്ങിയ സ്കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. ഓരോ വർഷവും ഒാരോ ഡിവിഷൻ വർധിപ്പിച്ചുതരുമെന്ന സ്കൂൾ ബോർഡിെൻറയും മാനേജിങ് കമ്മിറ്റിയുടെയും വാക്ക് വിശ്വസിച്ച് കുട്ടികളെ ചേർത്ത തങ്ങൾ പുലിവാലുപിടിച്ച അവസ്ഥയാണെന്ന് രക്ഷാകർത്താക്കൾ പറയുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ ഇനിയെവിടെ ചേർക്കുമെന്ന രക്ഷിതാക്കളുടെ ചോദ്യത്തിന് ഉത്തരമില്ല. 85 കിലോമീറ്റർ അപ്പുറമുള്ള മുലദ സ്കൂളാണ് പിന്നെയുള്ളത്. അവിടെ പ്രവേശന ഫീസും സ്കൂൾ ഫീസും അടക്കം എല്ലാം രക്ഷിതാക്കളുടെ ചുമലിൽ വരും. സഹം സ്കൂൾ രണ്ടുവർഷത്തിനു മുകളിലായി പ്രവർത്തിക്കുന്നതാണെങ്കിലും ഇതുവരെ സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
താൽക്കാലിക ടീച്ചർമാർ ക്ലാസെടുക്കുന്നതിനാൽ കുട്ടികൾക്ക് കൃത്യമായി പാഠഭാഗം പൂർത്തിയാക്കാൻ കഴിയുന്നില്ല. മറ്റു സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഇവിടെ ഏഴിലേക്ക് ജയിച്ചവരുടെ തുടർപഠനം എങ്ങുമെത്താതെ ആശങ്കയിൽ നിൽക്കുകയാണ്. ബോർഡിെൻറയും മാനേജിങ് കമ്മിറ്റിയുടെയും പിടിപ്പുകേടാണ് ഒരുപാടുപേരുടെ ശ്രമത്തിൽ ഉണ്ടാക്കിയ സ്കൂളിന് ഈ അവസ്ഥ വരാൻ കാരണമെന്നും ഇവിടെയുള്ളവർ കുറ്റപ്പെടുത്തുന്നു. ഏഴാം ക്ലാസിൽ അഡ്മിഷൻ തേടുന്ന കുട്ടികൾക്ക് സഹമിൽ പ്രവേശന സമയത്ത് വാങ്ങിയ തുക തിരികെ നൽകുകയോ അല്ലെങ്കിൽ സഹം സ്കൂളിെൻറ ചെലവിൽ അഡ്മിഷൻ എടുത്തുനൽകുകയോ വേണമെന്നാണ് ഒരു രക്ഷാകർത്താവ് പറയുന്നത്. ഒാരോ വർഷവും ഒാരോ ഡിവിഷൻ വർധിപ്പിക്കാമെന്ന വാഗ്ദാനത്തിൽനിന്ന് പിന്നാക്കം പോകുന്നത് സ്കൂളിെൻറ നിലവാരം തകർക്കും. സുഹാറിലെ പ്രൊമോട്ടർ സ്കൂളിന് ഗുണം ചെയ്യുന്നതിനായാണോ ഇൗ നീക്കമെന്ന് സംശയമുണ്ടെന്നും മറ്റൊരു രക്ഷിതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.