മസ്കത്ത്: ഒമാെൻറ ഹരിതഭംഗിയായ ജബൽ അഖ്ദർ എന്ന പച്ചമലയിൽ ഇനി പനിനീർ പൂക്കളുടെ കാലം. പനിനീർ മൊട്ടുകൾ വിരിഞ്ഞ് സൗരഭ്യം പരത്താൻ തുടങ്ങിയതോടെ സന്ദർശകർ പ്രവഹിക്കാൻ തുടങ്ങി. ഇൗ വർഷം കഴിഞ്ഞ വർഷെത്തക്കാൾ കൂടുതൽ സന്ദർശകരും എത്തി. മാർച്ച് ആദ്യത്തോടെതന്നെ ജബൽ അഖ്ദറിലെ ഹോട്ടലുകളിൽ 80 ശതമാനം മുതൽ 100 ശതമാനം വരെ ബുക്കിങ്ങുണ്ടായിരുന്നു. ജി.സി.സി രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. ടൂറിസം മന്ത്രാലയം നടത്തിയ കാമ്പയിനിെൻറ വിജയമായാണ് ഇൗ സന്ദർശക പ്രവാഹം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവർഷം പനിനീർ സീസണായ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ 34,559 സന്ദർശകർ ജബൽ അഖ്ദറിലെത്തിയിരുന്നു. കഴിഞ്ഞവർഷം മെത്തം 2,33,012 സന്ദർശകർ ജബൽ അഖ്ദറിലെത്തിയിരുന്നു. 2016 നെക്കാൾ 43.4 ശതമാനം അധികമാണിത്. 2016 ൽ 1,62,499 സന്ദർശകരാണെത്തിയത്.
ജബൽ അഖ്ദറിൽ പനിനീർ തോട്ടങ്ങളടക്കം നിരവധി ആകർഷകങ്ങളുള്ളതായി ദാഖിലിയ ഗവർണറേറ്റ് ടൂറിസം വിഭാഗം ഡയറക്ടർ ഹമൂദ് ബിൻ ഖാലിദ് അൽ ഖംശൂയി പറഞ്ഞു. എല്ലാ കാലത്തും ഇവിടെ അനുഭവപ്പെടുന്ന സുഖകരമായ കാലാവസ്ഥയും ശൈത്യകാലത്തെ പൂജ്യത്തിൽ താഴെയുള്ള തണുപ്പും വിനോദ സഞ്ചാരികൾക്ക് ഹരം പകരുന്നു. ഇൗ നല്ല കാലാവസ്ഥ വിവിധ കൃഷികൾക്കും ഏറെ അനുയോജ്യമാണ്. ജബൽ അഖ്ദറിലെ ജനങ്ങൾ പനിനീർ കൃഷിയിൽ ഏറെ താൽപര്യമുള്ളവരാണ്. ഇവ ജബൽ അഖ്ദറിെൻറ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. പനിനീർ പൂക്കളിൽനിന്നുള്ള റോസ് വാട്ടർ ഉൽപാദനം നിരവധി കുടുംബങ്ങൾക്ക് മികച്ച വരുമാന മാർഗമാണ്. പനിനീർ വിളവെടുപ്പ് കാലമാണ് ജബൽ അഖ്ദറിലെ പ്രധാന ആകർഷണം. കൃഷി ആരംഭിക്കുന്നത് മുതൽ പൂക്കൾ പറിച്ചെടുക്കുന്നതുവരെ ഇൗ മനോഹാരിത നിലനിൽക്കും.
ചില ഗ്രാമങ്ങളിലെ പനിനീർ തോട്ടങ്ങളിൽ സന്ദർശകർക്ക് നടന്നുകാണാൻ സൗകര്യമുണ്ട്. പ്രഭാതവേളയിൽ കർഷകർ പൂപറിക്കുന്നതും മറ്റും സന്ദർശകർക്ക് ആസ്വദിക്കാനാവും. റോസ് വാട്ടർ ഉൽപാദിപ്പിക്കുന്ന ചില ഫാക്ടറികളും യാത്രികർക്ക് ആസ്വദിക്കാം. പനിനീർ കാലത്തെ സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ ടൂറിസം മന്ത്രാലയം വിവിധ പദ്ധതികൾ ആസുത്രണം ചെയ്യുന്നുണ്ട്. ജബൽ അഖ്ദറിലെ കാർഷിക പ്രത്യേകതകളും അവയുടെ വിളവെടുപ്പുകാലവും മറ്റു പ്രത്യേകതകളും വിവരിക്കുന്ന കൈപ്പുസ്തകം മന്ത്രാലയം തയാറാക്കുന്നുണ്ട്. മാർച്ച് ആദ്യം മുതൽ തന്നെ ജബൽ അഖ്ദറിൽ സന്ദർശകരുടെ എണ്ണം വർധിക്കാൻ തുടങ്ങുമെന്ന് ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇൗ വർഷം യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ വർധിച്ചിട്ടുണ്ട്. ജർമനി, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരാണ് കൂടുതൽ. ജി.സി.സിയിൽ നിന്നുളള സന്ദർശകരും വർധിച്ചിട്ടുണ്ട്. ഒമാനിൽനിന്നുള്ള സന്ദർശകർ കൂടുതൽ എത്തുന്നത് വാരാന്ത്യ അവധി ദിവസങ്ങളിലാണ്. അതിരാവിലെ കൊട്ടകളിലാണ് പനിനീർ പൂക്കൾ പറിച്ചെടുക്കുന്നത്. പിന്നീട് ദിഹ്ജാൻ എന്ന പേരിൽ അറിയപ്പെടുന്ന ചെറിയ ആവിപ്പാത്രത്തിലിട്ട് വാറ്റും. മൺപാത്രത്തിലിട്ട് വിറക് ഉപയോഗിച്ചാണ് ഇത് വാറ്റുന്നത്. വാറ്റിലൂടെയാണ് ശുദ്ധമായ റോസ് വാട്ടർ ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.