മസ്​കത്ത്​ നഗരസഭ ലീഗൽ കമ്മിറ്റിയുടെ യോഗത്തിൽ നിന്ന്

അനധികൃത പരസ്യ ബോർഡുകൾ സ്​ഥാപിക്കുന്നതിന്​ നിയന്ത്രണം വരും

മസ്​കത്ത്​: അനധികൃത പരസ്യ ബോർഡുകൾ സ്​ഥാപിക്കുന്നത്​ നിയന്ത്രിക്കാൻ മസ്​കത്ത്​ നഗരസഭ ഒരുങ്ങുന്നു. അനുമതിയില്ലാതെ പരസ്യ ബോർഡുകളും ഹോർഡിങ്ങുകളും സ്​ഥാപിക്കുന്നതിനൊപ്പം പരസ്യ ലീഫ്​ലെറ്റുകൾ നൽകുന്നതടക്കം കാര്യങ്ങൾ വർധിച്ചുവരുകയാണെന്ന്​ മസ്​കത്ത്​ നഗരസഭ കൗൺസിലി​െൻറ ലീഗൽ കമ്മിറ്റി വിലയിരുത്തി.

ഇത്​ നിയന്ത്രിക്കുന്നതിനായി നിയമങ്ങൾക്ക്​ രൂപം നൽകാൻ കഴിഞ്ഞ ദിവസം നടന്ന ലീഗൽ കമ്മിറ്റി യോഗം തീരുമാനിച്ചു. മാറിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ്​ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന്​ മസ്​കത്ത്​ നഗരസഭയിലെ നിയമ കാര്യ വിദഗ്​ധൻ ഡോ.ഖുസൈ അൽ ഫലാഹി പറഞ്ഞു. അനധികൃതമായി പരസ്യം നൽകുന്ന രീതിക്ക്​ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്​ ലക്ഷ്യം.

Tags:    
News Summary - Restrictions will be placed on the placement of unauthorized billboards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.