ഒമാനിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം

മസ്കത്ത്​: ഒമാനിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പള്ളികൾക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള മന്ത്രിതല പ്രമേയം ഔഖാഫ്​, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സയീദ് അൽ മമാരിയാണ്​ പുറത്തിറക്കിയത്​.

ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക്​ വിളിക്ക്​ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്​. നിർദേശം ലംഘിച്ചാൽ 1,000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നന്നതാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Restrictions on use of loudspeakers in mosques in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.