മന്ത്രി ജി.ആര്. അനിലിന് മസ്കത്തിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ മസ്കത്ത് പട്ടാമ്പിയന്‍സ്
നൽകിയ സ്വീകരണം
മസ്കത്ത്: ഒമാനില്‍ സന്ദര്‍ശനത്തിനെത്തിയ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനിലിന് മസ്കത്തിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ മസ്കത്ത് പട്ടാമ്പിയന്‍സ് സ്വീകരണം നല്കി. മസ്കത്ത് പട്ടാമ്പിയന്‍സ് ചെയര്മാന് ഷാജി കനിയറാട്ടില്‍, ജനറല്‍ സെക്രട്ടറി ഡോ. ഷെമീര്‍ പറമ്പില്‍, പ്രസിഡന്റ് പി.വി. ഷാജി, കണ്‍വീനര്‍ ടി.പി. ജെസിഫര്, ട്രഷറര്‍ അനീസ്, വൈസ് പ്രസിഡന്റ് ലിയാഖത് അലി, അസി. സെക്രട്ടറി മുഹമ്മദ് അലി, അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് ഷരീഫ്, പ്രസ് ആൻഡ് മീഡിയ വിങ് കോഓഡിനേറ്റര്‍ ഷാനവാസ്, സ്പോര്‍ട്സ് വിങ് കോഓഡിനേറ്റര്‍ സുഹൈല്‍ ആലിക്കല്‍, ചാരിറ്റി വിങ് കോഓഡിനേറ്റര്‍ ബാലു തുടങ്ങിയവര്‍ ചേര്‍ന്ന് മന്ത്രിക്ക് ഉപഹാരം നൽകി. പ്രവാസികള്‍ നേരിടുന്ന യാത്രാക്ലേശം ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ ഭാരവാഹികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. സ്വീകരണത്തിന് നന്ദി പറഞ്ഞ മന്ത്രി മസ്കത്ത് പട്ടാമ്പിയന്‍സ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.