മത്ര: കനത്ത മഴ മത്ര സൂഖിെൻറ പ്രവർത്തനത്തെ ബാധിച്ചു. ബുധനാഴ്ച പകൽസമയത്ത് കടകൾ പ്രവർത്തിച്ചില്ല. മഴയൊഴിഞ്ഞ ശേഷം വൈകീട്ട് അഞ്ചോടെ ഉയരമുള്ള ഭാഗത്തെ കടകൾ മാത്രം തുറന്നു. വെള്ളമൊഴുക്ക് തുടരുന്നതിനാല്‍ പോര്ബമ്പ ഭാഗത്തുള്ള സൂഖ് ഒരിടത്തും തുറന്നില്ല. രാവിലെ ഒമ്പതോടെ ആരംഭിച്ച മഴ വൈകാതെ ശക്തിപ്പെട്ടു. തുടര്‍ന്ന് റോഡുകളിലും ഗല്ലികളിലുമൊക്കെ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. സൂഖിലൂടെ ശക്തമായ വെള്ളപ്പാച്ചിലും ഉണ്ടായി. പ്രധാന നിരത്തുകളിലൂടെ വെള്ളം നിറഞ്ഞൊഴുകിയതിനാല്‍ രാവിലെ കട തുറക്കാനായി പുറപ്പെട്ടവർക്ക് റോഡ് മുറിച്ചുകടക്കാനായില്ല. കഴിഞ്ഞ ഏതാനും തവണത്തെ മഴയനുഭവം മുന്നിലുണ്ടായതിനാല് കടകളില്‍ വെള്ളം അടിച്ചു കയറാതിരിക്കാന്‍ സൂഖിലെ കടകളൊക്കെ പൂട്ടിയ ശേഷം ഷട്ടറുകളുടെയും മറ്റും വിള്ളലുകളില്‍ ഫോം അടിച്ച് ഭദ്രമാക്കിയാണ് കടയുടമകളും ജീവനക്കാരും സൂഖ് വിട്ടത്.
സുല്‍ത്താെൻറ നിര്യാണം മൂലം നാലുദിവസമായി അടഞ്ഞുകിടക്കുന്ന സൂഖ് മഴ മൂലം അഞ്ചാം ദിവസവും പ്രവര്‍ത്തിച്ചില്ല. കഴിഞ്ഞ നാലുദിവസമായി മുടങ്ങിയ ക്രൂയിസ് കപ്പലിെൻറ വരവ് പുനരാരംഭിച്ച ദിവസം കൂടിയായിരുന്നു ബുധനാഴ്ച എന്നത് വ്യാപാരികൾക്ക് ഏറെ നിരാശയുണ്ടാക്കി. രാവിലെ ആറിന് തന്നെ ആഡംബര കപ്പല്‍ മത്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. മഴയും സൂഖിനുള്ളിലൂടെയുള്ള നീരൊഴുക്കും കാരണം സഞ്ചാരികള്‍ സൂഖിലേക്കിറങ്ങാതെ കോര്‍ണീഷിലെ കടല്‍തീരത്തുകൂടെ ഉലാത്തുന്ന കാഴ്ചയാണ് കണ്ടത്. അതേസമയം, മഴയാസ്വാദനത്തിനിറങ്ങുന്ന സ്വദേശി യുവാക്കളെ ഇത്തവണ കണ്ടില്ല. സുല്‍ത്താെൻറ വിയോഗവേദനയില്നിന്നും അവര്‍ മുക്തമായില്ലെന്നതിെൻറ സൂചനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.