ക്വാ​റ​ൻ​റീ​ൻ ലം​ഘ​നം കു​റ​യു​ന്നു; നി​യ​മ ലം​ഘ​ക​രെ പി​ടി​ക്കാ​ൻ യ​ന്ത്രം

മ​സ്ക​ത്ത്: ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ആ​രം​ഭി​ച്ച് 20 ദി​വ​സം പി​ന്നി​ട്ട​തോ​ടെ ക്വാ​റ​ൻ​റീ​ൻ നി​യ​മ ലം​ഘ​ക​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ക​യും ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്​​ത​തോ​ടെ ദി​വ​സ​വും മൂ​ന്നി​ൽ താെ​ഴ കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ക്വാ​റ​ൻ​റീ​ൻ ലം​ഘ​നം ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നും നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടാ​നും നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ളു​ക​ൾ, ബാ​ങ്കു​ക​ൾ, ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ക​ൺ​സ്യൂ​മ​ർ സ​ർ​വി​സ് സെൻറ​റു​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ-​മു​ഷ്​​രി​ഫ്​ ക​മ്പ​നി​യാ​ണ് യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​മാ​നി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ല​വി​ൽ വ​ന്ന്​ 20 ദി​വ​സം പി​ന്നി​ട്ട​തോ​ടെ നി​യ​മ ലം​ഘ​ക​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി ഇ ​മു​ഷ്​​രി​ഫി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹൈ​തം അ​ൽ ശു​കൈ​ലി പ​റ​ഞ്ഞു. നി​ല​വി​ൽ ദി​വ​സ​വും ഒ​ന്നി​നും മൂ​ന്നി​നും ഇ​ട​യി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ ലം​ഘ​നം ക​ണ്ടു​പി​ടി​ക്കാ​നു​ള്ള യ​ന്ത്രം എ​ല്ലാ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ത​റാ​സു​ദ്​ ബ്രേ​സ്​​ലെ​റ്റ്​ ന​ൽ​കും. ഇ​ത്​ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി ക​ഴി​യു​ന്ന​ത്​ വ​രെ ധ​രി​ക്ക​ണം. ബ്രേ​സ്​​ലെ​റ്റ്​ ധ​രി​ച്ച​വ​ർ യ​ന്ത്ര​ങ്ങ​ൾ സ്​​ഥാ​പി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ 30 മീ​റ്റ​ർ അ​ക​ലെ​നി​ന്ന് ത​ന്നെ അ​ലാ​റം അ​ടി​ക്കാ​ൻ തു​ട​ങ്ങും. തു​ട​ർ​ന്ന്​ വി​വ​രം ക​മ്പ​നി​യു​ടെ റി​പ്പോ​ർ​ട്ട് സെൻറ​റി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്യും. നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​മ്പ​നി ആ​ർ.​ഒ.​പി​ക്ക്​ കൈ​മാ​റു​ക​യാ​ണ്​ ചെ​യ്യു​ക. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് മു​ത​ൽ മു​സ​ന്ദം വ​രെ 150 യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. 

നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ൻ ഇ-​മു​ഷ്​​രി​ഫി​െൻറ​യും സാ​മൂ​ഹി​ക സു​ര​ക്ഷ മ​ന്ത്രാ​ല​യ​ത്തിെൻറ​യും ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക്വാ​റ​ൻ​റീ​ൻ ലം​ഘി​ക്കാ​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി​യ േശ​ഷ​മാ​യി​രി​ക്കും പൊ​ലീ​സി​ന് ൈക​മാ​റു​ക. അ​ടി​യ​ന്ത​ര ആ​ശു​പ​ത്രി കേ​സു​ക​ൾ അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.