മസ്കത്ത്: ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഒമാനിൽ. അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുൽത്താെൻറ സ്വകാര്യ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരീഖ് അൽ സൈദ്, ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി എന്നിവരുമായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ചർച്ചകൾ നടത്തി. സയ്യിദ് അസദ് ബിൻ താരീഖുമായി നടത്തിയ ചർച്ചയിൽ സുൽത്താനുള്ള ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദേശം വിദേശകാര്യമന്ത്രി കൈമാറി.
ഇരുരാഷ്ട്രങ്ങളും തമ്മിൽ നിലവിൽ തുടർന്നുവരുന്ന നല്ല ബന്ധങ്ങളും പൊതുവായുള്ള വിഷയങ്ങളുമടങ്ങിയതാണ് സന്ദേശമെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവിയുമായി നടത്തിയ ചർച്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങൾെക്കാപ്പം നിലവിലെ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഖത്തർ അമീർ നടത്തിവരുന്ന ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു. വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയടക്കമുള്ളവരും ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.