മബേലയിലെ സഫ മാളിൽ നടന്ന പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന്റെ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ അബ്ദുൽ അസീസ് അൽ മഖ്ബാലി, ജനറൽ മാനേജർ സുപിൻ ജെയിംസ് തുടങ്ങിയവർ ജീവനക്കാർക്കും മാൾ മാനേജ്മെന്റ് പ്രതിനിധികൾക്കുമൊപ്പം
മസ്കത്ത്: ഒമാനിലെ മണി എക്സ്ചേഞ്ച് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് മൂന്ന് പുതിയ ശാഖകൾ തുറന്നു. അൽഹെയ്ലിലെ ഗലേരിയ മാൾ, മബേലയിലെ സഫ മാൾ, ബർക്കയിലെ ഗോൾഡൻ ഡ്രാഗൺ മാൾ എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചത്.
ജീവനക്കാരുടെയും നൂറുകണക്കിന് ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ഡയറക്ടർ അബ്ദുൽ അസീസ് അൽ മഖ്ബാലിയും ജനറൽ മാനേജർ സുപിൻ ജെയിംസും ചേർന്ന് മൂന്ന് ശാഖകളുടെയും ഉദ്ഘാടനം നിർവഹിച്ചു. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന് ഒമാനിലുടനീളം 23 ശാഖകളുണ്ട്.
സുൽത്താനേറ്റിലെ ഏറ്റവും പഴയ മണി എക്സ്ചേഞ്ച് കമ്പനിയായി കണക്കാക്കപ്പെടുന്ന,100 വർഷം പഴക്കമുള്ള ബ്രാൻഡ് പ്രതീക്ഷക്കൊത്ത് ഉയരുകയും നിരവധി പ്രവാസികൾക്കും ഒമാനി പൗരന്മാർക്കും ഒരു പ്രധാന പ്രേരകശക്തിയാണെന്നും ജനറൽ മാനേജർ സുപിൻ ജെയിംസ് പറഞ്ഞു.
'ഞങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനഘടകം ജനങ്ങൾക്കിടയിൽ ഞങ്ങൾക്കുള്ള വിശ്വാസവും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് എത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയവുമാണ്'-അദ്ദേഹം പറഞ്ഞു.
സേവനം മെച്ചപ്പെടുത്തുന്നതിലും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റലായി പരിഹാരങ്ങള്‍ നല്‍കുന്നതിലും അവരുടെ അടുത്ത് സന്നിഹിതരായിരിക്കുന്നതിലും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഈ യാത്ര ഉപഭോക്താക്കള്‍ക്കും അവരുടെ സംതൃപ്തിക്കും വേണ്ടിയാണെന്നും ഓപ്പറേഷന്‍സ് മേധാവി ബിനോയ് സൈമണ്‍ വര്‍ഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.