മസ്കത്ത്: ഒമാൻ ഉൽപന്നങ്ങളുടെ പ്രദർശനം (ഒപെക്സ്) ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ തുടങ്ങി. ഖത്തർ സാമ്പത്തിക-വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽ ഥാനിയും ഒമാൻ വാണിജ്യ-വ്യവസായ മന്ത്രി ഡോ. അലി ബിൻ മസൂദ് ബിൻ അലി അൽ സുനൈദിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽ ഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് മൂന്ന് ദിവസം നീളുന്ന മേള നടക്കുന്നത്. ഭക്ഷ്യസാധനങ്ങൾ, വസ്ത്രം, നിർമാണസാമഗ്രികൾ, വ്യവസായസാധനങ്ങൾ, ഫർണിചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ലെതർ സാധനങ്ങൾ, കോസ്മറ്റിക്സ്, പ്ലാസ്റ്റിക്സ്, ഫെർട്ടിലൈസേഴ്സ്, ഇൻഡസ്ട്രിയൽ മെഷിനറി തുടങ്ങിയ വിഭാഗങ്ങളിലെ ഒമാനിൽ നിന്നുള്ള നൂറിലധികം കമ്പനികളാണ് പെങ്കടുക്കുന്നത്. ചില രാജ്യങ്ങളേർപ്പെടുത്തിയ ഉപരോധത്തിനുശേഷം ഖത്തറുമായുള്ള ഒമാെൻറ വ്യാപാര, വാണിജ്യ ഇടപാടുകൾ ഏറെ വർധിച്ചതായി വ്യക്തമാക്കിയ മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽ ഥാനി ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ ഇത്തരം മേളകൾ സഹായിക്കുമെന്ന് കൂട്ടിച്ചേർത്തു. ഇതിനോടനുബന്ധിച്ച് ഖത്തർ ചേംബർ ഒാഫ് കോമേഴ്സ്, ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഖത്തർ ചേംബർ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ തവാർ അൽ കുവാരി, ഒമാൻ ചേംബർ ചെയർമാൻ സഇൗദ് ബിൻ സാലിഹ് അൽ ഖിയൂമി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ചർച്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.