അൽ ദാഹിറ ഗവർണറേറ്റിലെ ജ്വല്ലറി ഉപഭോക്തൃ സംരക്ഷണ വിഭാഗം പരിശോധിക്കുന്നു
മസ്കത്ത്: വിലയിൽ കൃത്രിമം കാട്ടിയ ജ്വല്ലറി ഷോപ്പ് അടച്ചുപൂട്ടാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ഉത്തരവിട്ടു. പരാതി ലഭിച്ച അൽ ദാഹിറ ഗവർണറേറ്റിലെ ജ്വല്ലറിയിൽ ഉപഭോക്തൃ സംരക്ഷണ വിഭാഗം പരിശോധന നടത്തി. പണിക്കൂലി, ഗ്രാം വില, വാറ്റ് എന്നിവയടക്കമുള്ള സ്വർണവിലയിൽ കൃത്രിമം കാണിക്കുന്നെന്നായിരുന്നു പരാതി. പരിശോധനയിൽ ഇത് സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. വിലയിലും അളവിലും കൃത്രിമം കാട്ടി നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുമെന്ന് സി.പി.എ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.