മസ്കത്ത്: രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും വൈദ്യുതി നിലച്ചത് ജനജീവിതം ദുസ്സഹമാക്കുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാൻ കുറഞ്ഞത് നാല് മണിക്കൂറെങ്കിലുംഎടുക്കമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച്ച ഉച്ചക്ക് 1.40 ഓടെയാണ് വൈദ്യതി നിശ്ചലമായത്. ശക്തമായ ചൂട് കാരണം ഫ്ലാറ്റുകളിൽ നിന്ന് പലരും പുറത്തിറങ്ങിയാണ് നിൽക്കുന്നത്. ട്രാഫിക്ക് സിഗ്നലുകൾ തകരാറിലായതിനാൽ റോഡുകളിൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപെടുന്നത്.
മസ്കത്തക്കടക്കമുള്ള നഗരങ്ങളിലെ ട്രാഫിക്ക് സിഗ്നലുകളിൽ ഗതാഗതം നിയന്ത്രിക്കാനായി ജീവനക്കാരെ റോയൽ ഒമാൻ പൊലിസ് വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.