സലാല: പി.സി.എഫ് സലാല സംഘടിപ്പിച്ച ദ്വിദിന ഫുട്ബാൾ ടൂർണമെൻറിൽ ദോഫാർ എഫ്.സി ജേതാക്കളായി. അഞ്ചാം നമ്പറിലെ അൽനാസർ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പിരിറ്റ് എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇവർ പരാജയപ്പെടുത്തിയത്.
സാപ്പിൽ എഫ്.സി മൂന്നാമതെത്തി. റഫീഖ് മികച്ച ഗോൾ കീപ്പറായും പീയുഷ് മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. കബീർ ദോഫാർ ആണ് കൂടുതൽ ഗോളുകൾ അടിച്ചത്. വിജയികൾക്ക് ഹംദാൻ എക്സ്ചേഞ്ച് ജനറൽ മാനേജർ ഇംറാൻ ഹാറൂൺ, പി.സി.എഫ് സലാല പ്രസിഡൻറ് ഉസ്മാൻ വാടാനപ്പള്ളി എന്നിവർ ട്രോഫി വിതരണം ചെയ്തു. റസാക്ക്, സൈനുദ്ദീൻ, നൂർ നവാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.