പാംപേഴ്സ്-ലുലു പ്രമോഷന് കാമ്പയിനിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ
മസ്കത്ത്: ലോകത്തെ മുന്‍നിര ഡയപ്പര്‍ ബ്രാന്‍ഡ് ആയ പാംപേഴ്സും ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി പ്രമോഷന് ഒരുക്കി. ഉപഭോക്താക്കള്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ നല്‍കുന്നതും മേഖലയിലെ കുടുംബങ്ങള്‍ക്ക് ഉൽപന്ന നൂതനത്വവും സമ്മാനിക്കുന്നതുമായിരുന്നു ഈ പങ്കാളിത്തം. ഏപ്രില്‍ 23 മുതല്‍ മേയ് 21 വരെയായിരുന്നു സംയുക്ത ക്യാമ്പയിന്. ഓരോ ആഴ്ചയിലും മൂന്ന് ഐ ഫോണ്‍ 16 പ്രോയും അഞ്ച് ഐപാഡുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്കി. ലുലു സ്ഥാപനങ്ങളില്‍നിന്ന് ഏതെങ്കിലും പാംപേഴ്സ് ഉൽപന്നം വാങ്ങുന്നവര്‍ സ്വയമേവ പ്രതിവാര നറുക്കെടുപ്പിന് അര്‍ഹരാകുമായിരുന്നു. ആദ്യ രണ്ട് നറുക്കെടുപ്പുകളുടെ വിജയികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവസാനഘട്ട നറുക്കെടുപ്പ് കഴിഞ്ഞ ദിവസം ബൗഷര്‍ ലുലുവില്‍ നടന്നു.
ക്യാമ്പയിന് നടക്കുമ്പോള്‍ തന്നെ പതിറ്റാണ്ടിലെ ഏറ്റവും വലിയ നൂതന ഉൽപന്നവും പാംപേഴ്സ് അവതരിപ്പിച്ചു. ഗള്‍ഫിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത പുതിയ ഡയപ്പര്‍ ശ്രേണിയായിരുന്നു അത്. സൗദി അറേബ്യയിലും ഈജിപ്തിലുമാണ് ഇവ നിര്‍മിച്ചത്. ഗള്‍ഫ് മേഖലയിലെ രക്ഷിതാക്കളുടെയും കുട്ടികളുടെയും യഥാര്‍ഥ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തിലാണ് ഈ ഉൽപന്നം തയാറാക്കിയത്.
മറ്റെന്തിനേക്കാളുമുപരിയായി, ഓരോ കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിലാണ് തങ്ങള്‍ ശ്രദ്ധിക്കുന്നതെന്ന് പ്രമോഷന് വേളയില്‍ പാംപേഴ്സ് വക്താവ് പറഞ്ഞു. 50 വര്‍ഷത്തിലേറെയായി തങ്ങളെ വിശ്വസിക്കുന്ന രക്ഷിതാക്കള്ക്കുള്ളതായിരുന്നു ക്യാമ്പയിനെന്നും അദ്ദേഹം പറഞ്ഞു. മേഖലയെ മുന്നില്‍ കണ്ടുള്ളതും മാതാപിതാക്കളുടെ അഭിപ്രായം മനസ്സാവഹിച്ചുമുള്ള രൂപകല്പനയാണ് ഇതിന്റേത്.
പാംപേഴ്സുമായി കൈകോര്‍ത്തതില്‍ സന്തോഷമുണ്ടെന്ന് ലുലു പ്രതിനിധി പറഞ്ഞു. ലുലു ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി ഉള്ളതായിരുന്നു ഈ പ്രമോഷനെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളിലും കൂടുതല്‍ മൂല്യവത്തായതും നൂതനത്വമുള്ളതും വിശ്വസ്തവുമായ നീക്കങ്ങള്‍ പാംപേഴ്സ് ലുലു സഹകരണത്തില്‍ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.