രാ​ത്രി​വി​ല​ക്ക്​: റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ രാ​ത്രി അ​ട​ച്ചി​ട​ൽ ഒ​രാ​ഴ്​​ച പി​ന്നി​ട്ട​പ്പോ​ൾ ഇ​ള​വു​ക​ളു​മാ​യി സു​പ്രീം ക​മ്മി​റ്റി. ഹോം ​ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കി. രാ​ത്രി എ​ട്ടി​നു​ശേ​ഷം റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ​യും ഭ​ക്ഷ്യോ​ൽ​പ​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കു​മെ​ന്ന്​ ഗ​വ​ൺ​മെൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​ർ അ​റി​യി​ച്ചു. ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട​യ​ർ വി​ൽ​പ​ന, ട​യ​ർ അ​റ്റ​കു​റ്റ​പ്പ​ണി സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും രാ​ത്രി പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡ്​ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ മാ​ർ​ച്ച്​ നാ​ലു മു​ത​ലാ​ണ്​ ഒ​മാ​നി​ലെ വ്യാ​പാ​ര-​വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ രാ​ത്രി എ​ട്ടു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ അ​ട​ച്ചി​ട​ണ​മെ​ന്ന നി​ർ​ദേ​ശം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ൾ, ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ൾ എ​ന്നി​വ​ക്ക്​ തു​ട​ക്കം മു​ത​ലേ ഇ​ള​വ്​ നി​ല​വി​ലു​ണ്ട്.

ഹോം ​ഡെ​ലി​വ​റി​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യ​ത്​ ജ​ന​ങ്ങ​ൾ ആ​ശ്വാ​സം ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണ്. ജോ​ലി​ക്കാ​ർ രാ​ത്രി ഏ​ഴ​ര​യാ​കു​േ​മ്പാ​ഴാ​ണ്​ ഒാ​ഫി​സു​ക​ളി​ൽ​നി​ന്ന്​ എ​ത്താ​റ്​. തു​ട​ർ​ന്നാ​ണ്​ ഇ​വ​ർ ഷോ​പ്പി​ങ്ങി​നും ഭ​ക്ഷ​ണം വാ​ങ്ങാ​ൻ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലു​മൊ​ക്കെ പോ​കു​ന്ന​ത്. ഇ​തു​മൂ​ലം ഒ​രാ​ഴ്​​ച​യാ​യി രാ​ത്രി ഏ​ഴു​മു​ത​ൽ ​എ​ട്ടു​വ​രെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ബാ​ച്​​ല​ർ താ​മ​സ​ക്കാ​രാ​യ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഏ​ഴ​ര​ക്കു​ ശേ​ഷ​മാ​ണ്​ എ​ത്താ​റു​ള്ള​തെ​ന്ന്​ റൂ​വി​യി​ലെ ക​ഫ​റ്റീ​രി​യ ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. ക​ട​യ​ട​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ൽ കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന​ത്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹോം ​ഡെ​ലി​വ​റി​ക്ക്​ അ​നു​മ​തി ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ആ​ശാ​സ്യ​മാ​ണ്.

ഇൗ ​മാ​സം 20 വ​രെ​യാ​ണ്​ രാ​ത്രി​യി​ലെ അ​ട​ച്ചി​ട​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. രോ​ഗ​വ്യാ​പ​നം കു​റ​യാ​തെ നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ചി​ട​ൽ നീ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. സ്​​ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചി​ട​ൽ രോ​ഗ​വ്യാ​പ​നം കു​റ​യാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.