മസ്കത്ത്: ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത് 100 റിയാലായാണ് ഉയർത്തിയത്. ഇത് സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ് ഞായറാഴ്ച ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുസ്ഥലങ്ങൾക്ക് പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഒാഫീസുകൾ, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഇൗ തുക പിഴയായി അടക്കേണ്ടി വരുമെന്ന് പൊലീസ് ആൻറ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്. ജനറൽ മുഹ്സിൻ അൽ ഷിറൈഖി പുറപ്പെടുവിച്ച ഭേദഗതി ഉത്തരവിൽ പറയുന്നു. കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ ഉയർത്താൻ സുപ്രീം കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പിഴ വർധിപ്പിച്ചത്. തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.