മസ്കത്ത്: ഒമാനിലെ കോട്ടകളും പൈതൃക കേന്ദ്രങ്ങളും സന്ദർശിക്കാനെത്തുന്നവരുടെ എണ്ണ ം ദിനേന വർധിക്കുന്നു. കഴിഞ്ഞവർഷം മൂന്നു ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ ഒമാനിലെ കോട്ടകളും പൈതൃക കേന്ദ്രങ്ങളും സന്ദർശിച്ചതായി ഒമാൻ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇൗ വർഷം വിനോദ സഞ്ചാരികളുടെ എണ്ണം നാലു ലക്ഷം കവിയുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. ഒമാനിലെ പുരാവസ്തു കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിലും അവ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളാണ് വിനോദ സഞ്ചാരികൾ വർധിക്കാൻ കാരണം. ഇതിെൻറ ഭാഗമായി രാജ്യത്തിനകത്തും പുറത്തും നിരവധി കാമ്പയിനുകളാണ് മന്ത്രാലയം സംഘടിപ്പിക്കുന്നത്. ഒമാനിലെ പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യവും പ്രത്യേകതയും വിനോദ സഞ്ചാരികൾക്ക് വിവരിച്ച് കൊടുക്കാൻ ഇത്തരം കാമ്പയിനുകൾക്കും പരസ്യങ്ങൾക്കും കഴിയുന്നു.
നിലവിൽ 54 പുരാവസ്തു കേന്ദ്രങ്ങളും കോട്ടകളുമാണ് മന്ത്രാലയത്തിെൻറ സംരക്ഷണത്തിലുള്ളത്. കൂടുതൽ കോട്ടകളും മറ്റും കൈമാറാൻ വിനോദ സഞ്ചാര മന്ത്രാലയം പൈതൃക മന്ത്രാലയവുമായി കരാറിലെത്തിക്കഴിഞ്ഞു. പൈതൃക സാംസ്കാരിക മന്ത്രാലയത്തിെൻറയും പൊതുജനങ്ങളുടെയും സഹായത്തോടെ ഒമാനിലെ കൂടുതൽ കോട്ടകളും പൈതൃക കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്നാണ് ടൂറിസം മന്ത്രാലയം കണക്കാക്കുന്നത്. ഇത്തരം ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് കൺസൽട്ടിങ് കമ്പനിയെ നിേയാഗിക്കുകയും ചെയ്തിട്ടുണ്ട്.
ഒമാനിലെ പ്രമുഖ കോട്ടകളായ ഖസബ്, റുസ്താഖിലെ അൽ അസം, നഖൽ, നിസ്വ, ജിബ്രീൻ, ബർക്കത്തുൽ മൗസിലെ ബൈത്ത് റുദൈദ, മിർബാത്ത്, മത്ര, ബർക, അൽ നഅ്മാൻ, സനിസൽ എന്നിവ ഒമാെൻറ ബൃഹത്തായ ചരിത്ര പാരമ്പര്യങ്ങളുടെ കാഴ്ചകളാണ്. ഇവ നിർമാണ ചാരുതയുടെയും എൻജിനീയറിങ്ങിെൻറയും മികച്ച ഉദാഹരണങ്ങൾ കൂടിയാണ്. ചരിത്ര പ്രാധാന്യമുള്ള മേഖലകളിലാണ് ഇൗ കോട്ടകളെല്ലാം നിർമിച്ചിരിക്കുന്നത്.
കോട്ടകൾ സന്ദർശിക്കുന്നവർക്ക് ഒാരോ വിലായത്തിലെയും ചരിത്രവും സംസ്കാരവും അടുത്തറിയാൻ സഹായകമാവുന്നു. ഇത്തരം ചരിത്ര സാംസ്കാരിക കേന്ദ്രങ്ങളുടെ പുരാഗതിക്ക് ചെറുകിട ഇടത്തരം സംരംഭകരുടെ സംഭാവനകളും ഉപയോഗപ്പെടുത്താൻ ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. മസ്കത്തിലെത്തുന്ന സന്ദർശകരെ ചരിത്രമുറങ്ങുന്ന മത്ര കോട്ടയും േബാഷറിലെ ബൈത്തുൽ മഖ്ഹാം കോട്ടയും ഖുറിയാത്ത് കോട്ടയും വരവേൽക്കും. തെക്കൻ ബാത്തിനയിലെ സഹിം, ഷിനാസ് കോട്ടകൾ, സുവൈഖിലെ തർമത്ത്, സുവൈഖ് കോട്ടകൾ സൂർ അൽ ഹിലാൽ സൂർ അൽ മുഖാബഷാ മതിലുകൾ എന്നിവയും പ്രസിദ്ധമാണ്.
സുമൈൽ, ബൈത്തുൽ ഖുബാർ, ബൈത്തുൽ സരോജ്, ബഹ്ല, ബിദ്ബിദ് കോട്ട എന്നിവയും ബുറൈമിയിലെ ഹില്ല കോട്ട, ഖൻതക് കോട്ട, മിർജബ് േകാട്ട എന്നിവയും സന്ദർശകരെ ആകർഷിക്കുന്നതാണ്.
മുസന്തം ഗവർണറേറ്റിലെ പ്രസിദ്ധ കോട്ടകളാണ് ഖസബ്, ഖമ്മസറ, ബുഖ, ദിബ്ബ എന്നിവ. ഇബ്രി, ഇറാഖി, ബൈത്തുൽ മറ, അൽ മഅ്മൂർ എന്നിവ ദാഖിറ ഗവർണറേറ്റിലെയും അൽ റൗദ, അൽ ഖൗദർ, ബൈത്തുൽ ഖുബൈബ്, ൈബത്തുൽ യമാദി, അൽ മുന്തരിബ് എന്നിവ ശർഖിയ മേഖലയിലെയും കോട്ടകളാണ്. തെക്കൻ ശർഖിയയിൽ ബിലാദ് സൂർ, സനിസലാ, ഇലിജ, ജഅലാൻ ബനീ ബൂഹസൻ, റാസൽ ഹദ്ദ കോട്ടകളും പ്രസിദ്ധമാണ്. കൂടാതെ ദോഫാർ ഗവർണറേറ്റിലെ താഖാ, മിർബാത്ത്, സാദാ, ഖുദ് ഹംറാൻ കോട്ടകൾക്കും ഏറെ ചരിത്ര കഥകൾ പറയാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.