മസ്കത്ത്: പുതിയ ഒമാനി പൗരത്വ നിയമം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുതാൽപര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. 2014ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമായിരുന്നു പുതിയ നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടതെന്ന് അനുച്ഛേദം മൂന്നിൽ പറയുന്നു. മന്ത്രാലയം അപേക്ഷകള്‍ പഠിച്ച ശേഷമായിരിക്കും പൗരത്വം അംഗീകരിക്കുക. കാരണങ്ങള്‍ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും തള്ളാൻ മന്ത്രാലയത്തിന് അവകാശമുണ്ടാകും.പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകില്ലെന്ന് അനുച്ഛേദം നാലിൽ വ്യക്തമാക്കുന്നു.
അനുച്ഛേദം അഞ്ച്: ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദിക്കില്ല.എന്നാൽ ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം രാജകീയ ഉത്തരവിലൂടെ ചിലപ്പോൾ ഇരട്ട പൗരത്വം അനുവദിച്ചേക്കും.
അനുച്ഛേദം ആറ്: മറ്റൊരു പൗരത്വം നേടാന്‍ ഒമാനി പൗരത്വം ഒഴിവാക്കുന്നതിനുള്ള അംഗീകാരം ആഭ്യന്തര മന്ത്രിയാണ് കൈക്കൊള്ളുക. പിതാവ് പൗരത്വം ഉപേക്ഷിച്ചാൽ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒമാനി പൗരത്വം നഷ്ടപ്പെടില്ല.
അനുച്ഛേദം ഏഴ്: ആഭ്യന്തര മന്ത്രിയുടെ ശിപാര്‍ശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും പിന്‍വലിക്കാനും എടുത്തുമാറ്റാനും പുനഃസ്ഥാപിക്കാനും കഴിയും.
അനുച്ചേദം എട്ട്: ഈ നിയമത്തിലെ വ്യവസ്ഥകളും മാനദണ്ഡങ്ങളും ബാധകമാകാതെ തന്നെ, രാജകീയ ഉത്തരവ് പ്രകാരം ഒമാനി പൗരത്വം നല്‍കാനും പുനഃസ്ഥാപിക്കാനും സാധിക്കും.സവിശേഷ സാഹചര്യങ്ങളിലാണ് ഇത് സാധിക്കുക.
അനുച്ഛേദം ഒമ്പത്: ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകള്‍ക്ക നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹനായിരിക്കും.
അനുച്ഛേദം പത്ത്: പൗരത്വ വിഷയങ്ങള്‍, അവയുടെ നടപടിക്രമങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ചട്ടം വ്യക്തമാക്കുന്നു. ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് ശേഷം ഫീസും ഉണ്ടാകും.
അധ്യായം രണ്ട്: യഥാര്‍ഥ പൗരത്വവും അതിന്റെ വീണ്ടെടുപ്പും
അനുച്ഛേദം 11: ഈ നിയമം പ്രാബല്യത്തിലാകുന്നതിന് മുമ്പ് ഒമാനിലോ വിദേശത്തോ ഒമാനി പിതാവിന് ജനിച്ച ഏതൊരാളും യഥാര്‍ഥ ഒമാനിയാണ്.
അനുച്ഛേദം 12: ഒരാള്‍ യഥാര്‍ഥ ഒമാനിയാകുന്നത് ഈ നിയമത്തിന്റെ താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരമാണ്:
അനുച്ഛേദം 13: ഒമാനി പൗരത്വം ഉപേക്ഷിക്കുകയും മറ്റൊരു പൗരത്വം നേടുകയും ചെയ്തയാള്‍ക്ക് ഒമാനി പൗരത്വം പുനഃസ്ഥാപിക്കണമെങ്കിലുള്ള വ്യവസ്ഥകള്‍ താഴെ നല്കുന്നു
അനുച്ഛേദം 14:പിതാവ് പൗരത്വം ഉപേക്ഷിച്ചതിനെ തുടർന്ന പൗരത്വം നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് താഴെ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം അപേക്ഷിക്കാം
അനുച്ഛേദം 15
അനുച്ഛേദം 11, 12 എന്നിവ അനുസരിച്ച് താഴെ പറയുന്നയാളെ ഒമാനിയായി കണക്കാക്കും:
അനുച്ഛേദം 17
ഒരു വിദേശിക്ക് ഒമാനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.