നു​ഴ​ഞ്ഞു​ക​യ​റ്റം; 15 ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ക്കു​ക​യും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും വി​ദേ​ശ താ​മ​സ നി​യ​മ​ങ്ങ​ളും ലം​ഘി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ 15 ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, ഇ​ബ്രി വി​ലാ​യ​ത്തി​ലെ സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്‌​സ് പൊ​ലീ​സ് യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Tags:    
News Summary - Infiltration attempt; 15 African citizens arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.