പാ​ല​ക്കാ​ട്‌ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ബൗ​ഷ​റി​ലെ ബ്ല​ഡ്‌ ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

പാ​ല​ക്കാ​ട്‌ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു


മ​സ്ക​ത്ത്: പാ​ല​ക്കാ​ട്‌ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ബൗ​ഷ​റി​ലെ ബ്ല​ഡ്‌ ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ ‘ര​ക്തം ന​ൽ​കൂ ജീ​വ​ൻ ന​ൽ​കൂ’ ത​ല​ക്കെ​ട്ടി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ ന​ട​ന്ന ക്യാ​മ്പി​ൽ 65 പേ​ർ ര​ക്തം ദാ​നം ചെ​യ്തു. ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട്‌ കൂ​ട്ടാ​യ്മ​യി​ലെ സാ​മൂ​ഹി​ക ക്ഷേ​മ​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഈ ​പ​രി​പാ​ടി​ക്ക് പ്ര​സി​ഡ​ന്റ്‌ ശ്രീ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഹ​രി​ഗോ​വി​ന്ദ്, ട്ര​ഷ​റ​ർ ജ​ഗ​ദീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തേ​ഷ്, സാ​മൂ​ഹി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി മ​നോ​ജ്, വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗോ​പ​കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, ചാ​രു​ല​ത ബാ​ല​ച​ന്ദ്ര​ൻ, രാ​ജി ന​ന്ദ​കു​മാ​ർ, നീ​തു പ്ര​താ​പ്, ആ​കാ​ശ്, സു​ധീ​ർ, രാ​ജ​ൻ കൊ​ക്കു​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Palakkad Friendship Association organized a blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.