68 പേ​ർ​ക്ക് ഒ​മാ​ൻ പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ച്ചു

മ​സ്‌​ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ 2026-ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വ് ന​മ്പ​ർ 26/2026 പ്ര​കാ​രം, 68 പേ​ർ​ക്ക് ഒ​മാ​ൻ പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ശിപാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ​താ നി​യ​മ ച​ട്ട​ക്കൂ​ട് അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി. ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ ഗ​സ​റ്റി​ൽ (ഇ​ഷ്യു ന​മ്പ​ർ 1636) പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ച്ച​വ​ര​ടെ പേ​രു വി​വ​രം ഉ​ൾ​പ്പെ​ടു​ത്തി.

2025-ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വ് ന​മ്പ​ർ 17/2025 പ്ര​കാ​രം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഒ​മാ​ൻ പൗ​ര​ത്വ നി​യ​മം അ​നു​സ​രി​ച്ച്, ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ശിപാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ് പൗ​ര​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത്.

നി​യ​മ​ത്തി​ൽ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളി​ൽ നി​ന്ന് വ്യ​ത്യാ​സ്ത​മാ​യി പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രാ​ജ​കീ​യ ഉ​ത്ത​ര​വി​ലൂ​ടെ പൗ​ര​ത്വം അ​നു​വ​ദി​ക്കാ​നോ പു​നഃ​സ്ഥാ​പി​ക്കാ​നോ ക​ഴി​യു​മെ​ന്ന വ്യ​വ​സ്ഥ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Omani citizenship restored to 68 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.