ഒമാനിലെ മുൻനിര ഹെൽത്ത് കെയർ ഗ്രൂപ്പായ അവിസെൻ ഒമാനി ഫാർമസിസ്റ്റുകൾക്കായി
സംഘടിപ്പിച്ച കാമ്പസ് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ
മസ്കത്ത്: ഒമാനിലെ മുൻനിര ഹെൽത്ത്കെയർ ഗ്രൂപ്പായ അവിസെൻ ഒമാനി ഫാർമസിസ്റ്റുകൾക്കായി വിപുലമായ കാമ്പസ് ഇന്റർവ്യൂ സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തിയുടെ നിർദേശ പ്രകാരം, ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്റർ ഡയറക്ടർ ജനറൽ ഇബ്രാഹിം നാസർ അൽ റഷ്ദിയുടെ മാർഗനിർദേശത്തിലാണ് നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കാമ്പസ് ഇന്റർവ്യൂ സംഘടിപ്പിച്ചത്.
ആരോഗ്യ-ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ഒമാനിവൽകരണത്തിന് ഊന്നൽ നൽകുന്നതും ദേശീയ തൊഴിലവസരങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവിസെന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നിയമനമേളയെന്ന് അധികൃതർ പറഞ്ഞു.
ഫാർമസി ബിരുദധാരികളും അവസാന വർഷ വിദ്യാർഥികളും കാമ്പസ് ഇന്റർവ്യൂവിൽ പങ്കാളികളായി.
ഗ്രൂപ്പ് എച്ച്.ആർ മാനേജർ സുമയ്യ ഹമൂദ് അൽ ബലൂഷിയുടെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡിൽ അവിസെൻ ഗ്രൂപ് മാനേജിങ് ഡയറക്ടർ നിസാർ എടത്തും ചാലിൽ, ഹെഡ് ഓഫ് ഓപറേഷൻസ് വിനു കൊണ്ടരമ്പാട്ട്, എച്ച്ആർ എക്സിക്യൂട്ടീവ് ഖൻസാ അയ്യൂബ് ഹാറൂൺ അൽ സജ്ജാലി എന്നിവരും പങ്കെടുത്തു. സർവകലാശാല ഡീൻ ഡോ. ഖാലിദ് അൽ ബലൂഷി, പ്ലേസ്മെന്റ് ആൻഡ് അലുംനി ഓഫീസ് ഹെഡ് മർവ അൽ ഹാഷ്മി, ചാൻസലർ പി. മുഹമ്മദ് അലി എന്നിവർ പരിപാടിക്ക് പിന്തുണ നൽകി.
ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളിലേക്കുള്ള മുന്നേറ്റത്തിൽ ഒമാനി യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ വികസിപ്പിക്കുകയും ആരോഗ്യരംഗത്തിന്റെ സമഗ്ര വളർച്ചക്ക് കരുത്തേകുകയും ചെയ്യുന്ന നടപടിയായി ഈ നിയമനമേളയെ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.