മു​സ​ന്ന​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് സ്പോ​ർ​ട്സ് സി​റ്റി പ​ദ്ധ​തി​യു​ടെ ഗ്രാ​ഫി​ക് ചി​ത്രം

സ്പോ​ർ​ട്സ് സി​റ്റി​യി​ലെ സ്റ്റേ​ഡി​യ​ത്തി​നാ​യി 46.5 ല​ക്ഷം റി​യാ​ൽ അ​നു​വ​ദി​ച്ചു

മ​സ്‌​ക​ത്ത്: സ്പോ​ർ​ട്സ് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മു​സ​ന്ന​യി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് സ്പോ​ർ​ട്സ് സ്റ്റേ​ഡി​യ​ത്തി​ന്റെ മൂ​ന്നാം​ഘ​ട്ട രൂ​പ​ക​ൽ​പ​ന​ക്കു​ള്ള ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ​ക്കാ​യി 46.5 ല​ക്ഷം റി​യാ​ൽ വ​ക​യി​രു​ത്തി. മു​സ​ന്ന​യി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ​ന്റ​ഗ്രേ​റ്റ​ഡ് സ്പോ​ർ​ട്സ് സി​റ്റി​യി​ൽ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യം, മ​ൾ​ട്ടി-​യൂ​സ് അ​രീ​ന, വി​വി​ധ ഉ​പ​യോ​ഗ സൗ​ക​ര്യ​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, ഓ​ഫി​സു​ക​ൾ, മ്യൂ​സി​യം, പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ൾ, ഫി​സി​യോ​തെ​റ​പ്പി കേ​ന്ദ്രം, ഔ​ട്ട്ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്കാ​യു​ള്ള ഓ​പ​ൺ ഇ​ട​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​കു​ന്ന സ്പോ​ർ​ട്സ് സൗ​ക​ര്യ​ങ്ങ​ൾ, വാ​ണി​ജ്യ-​വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടും.

കാ​ൽ ല​ക്ഷം സീ​റ്റ് ക​പ്പാ​സി​റ്റി​യു​ള്ള ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​മാ​ണ് പ​ദ്ധ​തി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം. പ​ച്ച​പ്പു​ൽ മൈ​താ​നം, സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ൾ, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ നി​ർ​മി​ക്ക​പ്പെ​ടു​ന്ന സ്റ്റേ​ഡി​യം അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സും നി​ശ്ച​യി​ച്ച അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ങ്ങ​ൾ പാ​ലി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക. സ്പോ​ർ​ട്സ് മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​വും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണി​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Tags:    
News Summary - 46.5 million riyals allocated for the stadium in Sports City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.