കടലിൽ കണാതായ സ്വദേശി പൗരനെ മരിച്ച നിലയിൽ ക​ണ്ടെത്തി

മസ്കത്ത്​: തെക്കൻ ശർഖിയ ഗവർണറേറ്റിലെ കടലിൽ കണാതായ സ്വദേശി പൗരനെ മരിച്ച നിലയിൽ ക​ണ്ടെത്തിയാതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. മൂന്ന്​ ദിവസത്തെ തിരച്ചിലിന്​ ശേഷം തിങ്കളാഴ്ച ജഅലൻ ബാനി ബു അലി വിലായത്തിലെ ഖുവൈമ മേഖലയുടെ തീരത്തുനിന്നാണ്​ അദ്‌നാൻ അൽ സറായിയുടെ (22) മൃതദേഹം കണ്ടെത്തിയത്​. വ്യാഴാഴ്ച രാവിലെ എട്ട്​ മണിക്ക് ഒരു കൂട്ടം മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോയതായിരുന്നു ഇദ്ദേഹം.

കാണാതായ ആൾക്കുവേണ്ടി റോയൽ എയർഫോഴ്‌സ് ഓഫ് ഒമാന്റെ ഹെലികോപ്റ്ററിന്‍റെ സഹായത്തോടെ റോയൽ ഒമാൻ പൊലീസ്​ തിരച്ചിൽ ഊർജിതമാക്കിയിരുന്നു​. ഇതിനിടെയാണ്​ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ അഞ്ച്​ മണിയോടെ കണ്ടെത്തുന്നത്​.

Tags:    
News Summary - omani citizen who drowned in the sea was found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.