മസ്കത്ത്: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിന്റെ ഭാഗമായി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നമീബിയയെ ഒമാൻ ഏഴു വിക്കറ്റിന് തകർത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നമീബിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 275 റൺസാണെടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ സെഞ്ച്വറി നേടിയ ശുഐബ് ഖാന്റെ മികവിൽ (75 ബാളിൽ 105*) 46.1 ഓവറിൽ വിജയം കാണുകയായിരുന്നു.
ഓപണര്‍മാരായ കഷ്യപ് പ്രജാപതിയും (71), ജതീന്ദര്‍ സിങ്ങും (28) മികച്ച തുടക്കമാണ് ഒമാന്‍ നല്‍കിയത്. 54 റൺസ് നേടി പുറത്താകാതെ നിന്ന ഖവാര്‍ അലിയുടെ പ്രകടനവും വിജയം എളുപ്പമാക്കി. നമീബിയക്ക് വേണ്ടി ബെര്‍നാഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറസ്മസിന്റെയും (76), ജാന്‍ നികോള്‍ ലോഫ്റ്റീ ഈദന്റെയും (73) അര്‍ധ സെഞ്ച്വറി പ്രകടനമാണ് നമീബിയക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. സ്മിത്ത് (44), ഡേവിഡ് വൈസ് (40) എന്നിവരും പിന്തുണ നല്കി. ഒമാന്‍ വേണ്ടി ബിലാല്‍ ഖാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടൂർണമെന്റിൽ നാലു കളിയിൽ മൂന്നു വിജയവുമായി ഒമാനാണ് പട്ടികയിൽ മുന്നിൽ. ഒമാന്റെ അടുത്ത മത്സരം മാർച്ച് 14നാണ്. നമീബിയതന്നെയാണ് എതിരാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.