ഹുസൈൻ അൽ ഷെയ്ഖ്
മസ്കത്ത്: ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പി.എൽ.ഒ) എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാനായി ഹുസൈൻ അൽ ഷെയ്ഖിനെ നിയമിച്ചതിനെ ഒമാൻ സ്വാഗതം ചെയ്തു.
അദ്ദേഹത്തിന്റെ പുതിയ ഉത്തരവാദിത്തങ്ങളിൽ വിജയവും സമൃദ്ധിയും നേരുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഈ നടപടി ഫലസ്തീൻ ഐക്യത്തെ ശക്തിപ്പെടുത്തുമെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ന്യായമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.