ന്യൂനമർദം: ഒമാനിൽ ശനിയാഴ്​ച മുതൽ മഴക്ക്​ സാധ്യത 

മസ്​കത്ത്​: ന്യൂനമർദത്തി​​െൻറ ഫലമായി ശനിയാഴ്​ച മുതൽ ഒമാനിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ശനിയാഴ്​ച മുതൽ തിങ്കളാഴ്​ച വരെയാണ്​ വടക്കൻ ഗവർണറേറ്റുകളിൽ മഴ പെയ്യാൻ സാധ്യതയുള്ളത്.

 

മുസന്ദം, ബുറൈമി, ബാത്തിന, ദാഹിറ, മസ്​കത്ത്​, ദാഖിലിയ, ശർഖിയ മേഖലകളിൽ വിവിധ അളവുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന്​ അധികൃതർ അറിയിച്ചു.  ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്​തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്​.

ദോഫാറി​​െൻറ തീരപ്രദേശങ്ങളിലും പർവത പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയും ഉണ്ടാകാനിടയുണ്ട്​. ന്യൂനമർദത്തിന്​ അനുബന്ധമായുള്ള കാറ്റി​​െൻറ ഫലമായി ദോഫാർ, അൽ വുസ്​ത മേഖലകളിൽ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - oman weather report rain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.