ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ. ​​അ​​ഹ​​മ്മ​​ദ്​ അ​​ൽ സ​​ഇൗ​​ദി വാ​​ക്​​​സി​​നേ​​ഷ​​ൻ കേ​​ന്ദ്രം സ​​ന്ദ​​ർ​​ശി​​ക്കു​​ന്നു

'കോ​​വി​​ഡ് വാ​​ക്​​​സി​​ൻ സു​​ര​​ക്ഷി​​തം': ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ​​ക്ക്​ ചെ​​വി​​കൊ​​ടു​​ക്ക​​രു​​ത്​ –ഒമാൻ ആ​​രോ​​ഗ്യ മ​​ന്ത്രി

മ​​സ്​​​ക​​ത്ത്​: കോ​​വി​​ഡ്​ വാ​​ക്​​​സി​​ന്​ ഇ​​തു​​വ​​രെ പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ളൊ​​ന്നും റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തി​​ട്ടി​​ല്ലെ​​ന്ന്​ ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ. ​​അ​​ഹ​​മ്മ​​ദ്​ അ​​ൽ സ​​ഇൗ​​ദി. ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ​​ക്ക്​ ചെ​​വി​​കൊ​​ടു​​ക്ക​​രു​​തെ​​ന്നും മു​​ൻ​​ഗ​​ണ​​ന പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ എ​​ത്ര​​യും വേ​​ഗം വാ​​ക്​​​സി​​ൻ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ആ​​രോ​​ഗ്യ മ​​ന്ത്രി പ​​റ​​ഞ്ഞു. മ​​സ്​​​ക​​ത്ത്​ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ലെ കോ​​വി​​ഡ്​ വാ​​ക്​​​സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ച മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്​ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.

വാ​​ക്​​​സി​​ൻ എ​​ടു​​ത്ത​​വ​​ർ​​ക്കാ​​ർ​​ക്കും പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ളോ അ​​ല്ലെ​​ങ്കി​​ൽ അ​​ല​​ർ​​ജി പോ​​ലു​​ള്ള​​വ​​യോ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്യ​​തി​​ട്ടി​​ല്ല. ത​​ല​​വേ​​ദ​​ന, ശ​​രീ​​ര വേ​​ദ​​ന, ചെ​​റി​​യ പ​​നി എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള വാ​​ക്​​​സി​െൻറ സാ​​ധാ​​ര​​ണ ല​​ക്ഷ​​ണ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ്​ ഉ​​ണ്ടാ​​യി​​ട്ടു​​ള്ളൂ. വാ​​ക്​​​സി​​നെ​​ടു​​ത്ത ഒ​​രാ​​ളു​​ടെ തൊ​​ലി​​യി​​ൽ തി​​ണ​​ർ​​പ്പ്​ ഉ​​ണ്ടാ​​യെ​​ങ്കി​​ലും ഇ​​യാ​​ൾ​​ക്ക്​ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യി​​ല്ല. വാ​​ക്​​​സി​​നേ​​ഷ​​ൻ വ​​ഴി മാ​​ത്ര​​മാ​​ണ്​ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. പ​​ഠ​​ന​​ങ്ങ​​ൾ അ​​വ​​ലോ​​ക​​നം ചെ​​യ്​​​തും ക്ലി​​നി​​ക്ക​​ൽ ട്ര​​യ​​ലി​​ന്​ ശേ​​ഷ​​വു​​മാ​​ണ്​ ഒ​​മാ​​ൻ വാ​​ക്​​​സി​​ൻ ഉ​​പ​​യോ​​ഗ​​ത്തി​​ന്​ അ​​നു​​മ​​തി ന​​ൽ​​കു​​ക. ആ​​ഗോ​​ള ത​​ല​​ത്തി​​ൽ നാ​​ല്​ ദ​​ശ​​ല​​ക്ഷം ജ​​ന​​ങ്ങ​​ൾ​​ക്കാ​​ണ്​ ഇ​​തു​​വ​​രെ വാ​​ക്​​​സി​​ൻ ന​​ൽ​​കി​​യ​​ത്. ഇ​​തു​​വ​​രെ ആ​​ർ​​ക്കും ഗു​​രു​​ത​​ര​​മാ​​യ പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 27നാ​​ണ്​ ഒ​​മാ​​നി​​ൽ കോ​​വി​​ഡ്​ വാ​​ക്​​​സി​​നേ​​ഷ​​ന്​ തു​​ട​​ക്ക​​മാ​​യ​​ത്. എ​​ട്ടു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ 7600 പേ​​രാ​​ണ്​ വാ​​ക്​​​സി​​ൻ സ്വീ​​ക​​രി​​ച്ച​​ത്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ ല​​ക്ഷ്യ​​മി​​ട്ട​​തി​െൻറ പ​​കു​​തി​​യി​​ല​​ധി​​ക​​മാ​​ണി​​ത്. എ​​ല്ലാ ഗ​​വ​​ർ​​ണ​​റേ​​റ്റു​​ക​​ളി​​ലും വാ​​ക്​​​സി​​ൻ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.