ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​ത്​ 123 മി​ല്ലി​മീ​റ്റ​ർ മ​ഴ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ 2020ൽ ​ല​ഭി​ച്ച​ത്​ 123 മി​ല്ലി​മീ​റ്റ​ർ മ​ഴ. 2019നെ ​അ​പേ​ക്ഷി​ച്ച്​ ശ​രാ​ശ​രി മ​ഴ​ല​ഭ്യ​ത കു​റ​ഞ്ഞി​ട്ടു​ണ്ട്. 2019ൽ 183 ​മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്​ ല​ഭി​ച്ച​തെ​ന്നും അ​റ​ബ്​ ജ​ല​ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ദോ​ഫാ​റി​ലാ​ണ്​ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. 398 മി​ല്ലി​മീ​റ്റ​റാ​ണ്​ ഇ​വി​ടെ വാ​ർ​ഷി​ക മ​ഴ​ല​ഭ്യ​ത. ന്യൂ​ന​മ​ർ​ദ​ത്തി​െൻറ ഫ​ല​മാ​യി കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സം ദോ​ഫാ​റി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യി​രു​ന്നു. പ​ര്‍വ​ത​നി​ര​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ള​ട​ക്കം ചി​ല ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍ കി​ണ​റു​ക​ളി​ൽ വെ​ള്ളം കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്നു​ണ്ട്.

രാ​ജ്യ​ത്തെ മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​രാ​ശ​രി 25 മി​ല്ലി​മീ​റ്റ​റാ​ണ്​ മ​ഴ ല​ഭ്യ​ത. സ​മ​ത​ല​ങ്ങ​ളി​ൽ 50 മി​ല്ലി​മീ​റ്റ​റും പ​ർ​വ​ത​നി​ര​ക​ളി​ൽ 200 മി​ല്ലി മീ​റ്റ​റും മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്. അ​തി​നാ​ല്‍ പ​രി​മി​ത ജ​ല​സ്രോ​ത​സ്സു​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ നി​ര​യി​ലാ​ണ്​ ഒ​മാ​നും ഉ​ൾ​പ്പെ​ടു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രാ​ജ്യ​ത്ത് 4112 ഫ​ല​ജു​ക​ളാ​ണു​ള്ള​ത്. പ്ര​ധാ​ന ജ​ല​സേ​ച​ന സ​​മ്പ്ര​ദാ​യ​മാ​യ ഫ​ല​ജു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ മ​ന്ത്രാ​ല​യം ഏ​റെ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. 1985-2020 കാ​ല​യ​ള​വി​ല്‍ 169 അ​ണ​ക്കെ​ട്ടു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഭൂ​ഗ​ര്‍ഭ ജ​ല നി​ര​പ്പ്​ ഉ​യ​ർ​ത്ത​ൽ, വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണം, ഉ​പ​രി​ത​ല സം​ഭ​ര​ണം എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ അ​ണ​ക്കെ​ട്ടു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​യു​ടെ മൊ​ത്തം സം​ഭ​ര​ണ ശേ​ഷി 325 ദ​ശ​ല​ക്ഷം ക്യു​ബി​ക്​​ മീ​റ്റ​റാ​ണ്. ക​ട​ലി​ലേ​ക്ക് ഒ​ഴു​കു​ന്ന വെ​ള്ള​ത്തെ ത​ട​ഞ്ഞു​നി​ര്‍ത്തി പ്ര​യോ​ജ​ന​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​ണ​ക്കെ​ട്ടു​ക​ൾ വ​ഴി സാ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഭൂ​ഗ​ര്‍ഭ ജ​ല​ത്തി​െൻറ അ​ള​വ്​ വ​ര്‍ധി​പ്പി​ക്കാ​ന്‍ 14 മ​ഴ​വെ​ള്ള​ക്കൊ​യ്ത്തു​കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ മ​ഴ​വെ​ള്ള​ക്കൊ​യ്ത്തു​കേ​ന്ദ്ര​ങ്ങ​ൾ സ്​​ഥാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.