ബുറൈമി: ബുറൈമിയടക്കം ഒമാെൻറ വിവിധ പ്രദേശങ്ങളിൽ മഴ തുടരുന്നു. ബുറൈമി വാദി അൽ ജിസി ചെക്ക്പോസ്റ്റിന് സമീപം ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതൽ മൂന്നുവരെ കനത്ത മഴ െപയ്തു. തുടർന്ന് സമീപത്തെ വാദികളെല്ലാം നിറഞ്ഞൊഴുകി. അതിനിടെ, മഴയിൽ വാദി ജിസി ചെക്ക്പോസ്റ്റിന് അഞ്ചു കിലോമീറ്റർ അകലെ ഏഴു വാഹനങ്ങൾ കൂട്ടിയിടിച്ചു. മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയതോടെ മുന്നിൽപോയ വാഹനം വേഗം കുറച്ചതാണ് അപകടത്തിന് കാരണം. രണ്ടു വാഹനങ്ങൾ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുറൈമിയിൽനിന്ന് സൊഹാറിലേക്ക് പോകുകയായിരുന്നു ഏഴു വാഹനങ്ങളും.
നാലു സ്വദേശി കുടുംബങ്ങളും ആറു വിദേശി യാത്രക്കാരുമാണ് വാഹനങ്ങളിൽ ഉണ്ടായിരുന്നത്. അൽഫേമിലും ചെറിയ തോതിൽ മഴയുണ്ടായി. സുമൈനിയിൽ അന്തരീക്ഷം മൂടിെക്കട്ടിയ അവസ്ഥയിലായിരുന്നു. നിസ്വയുടെ വിവിധ ഭാഗങ്ങൾ, ഇസ്കി, വാദി ബനീ ഖാലിദ് തുടങ്ങിയ സ്ഥലങ്ങൾെക്കാപ്പം സലാലയിലും മഴയുണ്ടായി. അതികഠിനമായ ചൂടിൽ മഴ ജനങ്ങൾക്ക് ആശ്വാസേമകി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിസ്വയിലാണ് ഏറ്റവുമധികം മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തു മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.