മസ്കത്ത്: ലോകത്തിലെ കുട്ടികളിൽ നിന്നുള്ള സമാധാനത്തിെൻറ ആഹ്വാനം (കാൾ ഒാഫ് പീസ് ഫ്രം ചിൽഡ്രൻ ഒാഫ് ദി േവൾഡ്) എന്ന ആശയത്തിൽ ഒമാൻ പോസ്റ്റ് രണ്ട് സ്റ്റാമ്പുകൾ പുറത്തിറക്കി. സിവിൽ സർവിസ് മന്ത്രി ശൈഖ് ഖാലിദ് ബിൻ ഒമർ മർഹൂെൻറ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടന്നത്. വാല്ല്യൂസ് സെൻററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഒമാനിൽ താമസിക്കുന്ന 65 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം കുട്ടികളെ ഉൾപ്പെടുത്തിയുള്ള പരിപാടിയും വാല്ല്യൂസ് സെൻററിെൻറ നേതൃത്വത്തിൽ നടന്ന ചടങ്ങിെൻറ ഭാഗമായി നടന്നു. കുട്ടികളുടെ ശോഭനമായ ഭാവി മുൻനിർത്തി സമാധാനം പാലിക്കാൻ ലോകത്തോട് പരിപാടിയിൽ പെങ്കടുത്ത കുട്ടികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.