മസ്കത്ത്: വീടിെൻറ അതിരുകൾക്കുപുറത്ത് പൊതുസ്ഥലത്ത് മേൽക്കൂരയോടെയുള്ള പാർക്കിങ്ങുകൾ നിർമിക്കാൻ നിയന്ത്രണം വരുന്നു. ഇതുസംബന്ധിച്ച് റീജനൽ മുനിസിപ്പാലിറ്റീസ്, ജലവിഭവ മന്ത്രി അഹ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഷിഹി കഴിഞ്ഞ 15ന് പുറത്തിറക്കിയ ഉത്തരവ് മൂന്നു മാസത്തിന് ശേഷം നടപ്പാവും.
നഗരസഭയിൽനിന്ന് അനുവാദം തേടിയ ശേഷമേ ഇത്തരം പാർക്കിങ്ങുകൾ നിർമിക്കാൻ പാടുള്ളൂവെന്ന് ഉത്തരവ് നിർദേശിക്കുന്നു. ചേർന്നുള്ള ഭൂമിയിെല കെട്ടിടം താമസ ആവശ്യത്തിന് ഉള്ളതാകണം. പാർക്കിങ്ങുകൾ നിശ്ചിത കാലപരിധിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം ഒറ്റത്തവണ ഫീസായി നഗരസഭയിൽ 30 റിയാൽ അടക്കണം.
പ്രധാന തെരുവുകളിൽ വീടുകൾക്ക് ഇവ നിർമിക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മേൽക്കൂരകൾ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയരുത്. പൊതുജനങ്ങൾക്ക് ഒരുവിധത്തിലുള്ള തടസ്സവും ഇതുമൂലം ഉണ്ടാകാൻ പാടില്ല. തെരുവു അതിർത്തിയിൽനിന്ന് ഒരു മീറ്റർ വിട്ടാണ് ഇവ നിർമിക്കേണ്ടത്. വീട് നിൽക്കുന്ന സ്ഥലത്തിെൻറ അതിരും പ്രധാന റോഡും തമ്മിൽ ചുരുങ്ങിയത് ആറു മീറ്ററെങ്കിലും അകലം വേണം.
ഒരു മേൽക്കൂരക്ക് കീഴിൽ രണ്ടിലധികം പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കാൻ പാടില്ല. മേൽക്കൂര നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണ നിലവാരം, മേൽക്കൂരയുടെ രൂപം, അടിത്തറ എന്നിവക്കും മുനിസിപ്പാലിറ്റി മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേൽക്കൂര നിർമിക്കുന്നതിനുള്ള പോളിത്തീൻ നല്ല ഉറപ്പുള്ളതായിരിക്കണം. വെള്ളയോ ക്രീം നിറത്തിലോ ഉള്ള ഇത് അൾട്രാവയലറ്റ് രശ്മികെള തടയാൻ കരുത്തുള്ളതാവണം. പല രൂപങ്ങളിൽ ഇവ നിർമിക്കാമെങ്കിലും മക്കെൂരക്ക് ഒരു മീറ്ററിൽ കൂടുതൽ ഉയരം പാടില്ല. പാർക്കിങ് ഏരിയയുടെ നിലം ആറു സെൻറീമീറ്റർ കട്ടിയുള്ള ടൈലുകൾ ഇൻറർലോക്ക് ചെയ്ത് നിർമിക്കണം.
പാർകിങ് എരിയ മുതൽ റോഡ് വരെ ചരിച്ചാണ് ഇൻറർലോക്ക് ഇടേണ്ടത്. മരം കൊണ്ടുള്ള മേൽക്കൂരയാണുണ്ടാക്കുന്നതെങ്കിൽ അതിനും പ്രത്യേക അനുവാദം എടുത്തിരിക്കണം. പാർക്കിങ് നിർമിക്കുന്ന സ്ഥലത്ത് ജല, വൈദ്യുതിൈലനുകൾ കടന്നുപോവുന്നുണ്ടെങ്കിൽ ഇൗ വിഭാഗങ്ങളിൽ നിന്നും അനുവാദം നേടിയശേഷം മാത്രമേ നിർമാണം പാടുള്ളൂ. മാനദണ്ഡങ്ങൾ പാലിക്കാത്തവ നീക്കാൻ ആവശ്യപ്പെടാൻ നഗരസഭക്ക് അധികാരമുണ്ടാകും. അനുവാദം ലഭിക്കാതെ നിർമിക്കുന്നവ ഉടമസ്ഥരുടെ ചെലവിൽ പൊളിച്ചുനീക്കാൻ ഉത്തരവിൽ നിർദേശിക്കുന്നു.
ഇതോടൊപ്പം, 50 റിയാൽ വരെ പിഴ ഒടുക്കേണ്ടിയും വരും. അതേസമയം, നിലവിലെ പാർക്കിങ്ങുകൾക്ക് ഇത് ബാധകമാണോയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.