????????? ????????? ????? ????? ?????? ???-??? ?????????? ???????????????? ??????? ????? ?????????????????

ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗം  ഓണം-ഈദ് സാംസ്കാരിക സായാഹ്നം 21ന്

സലാല: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗത്തിന്‍െറ ആഭിമുഖ്യത്തിലുള്ള ഓണം-ഈദ് സാംസ്കാരിക സായാഹ്നം ഈമാസം 21ന് നടക്കും. 
മലയാളവിഭാഗത്തിന്‍െറ 20ാം വാര്‍ഷികത്തിന്‍െറ പശ്ചാത്തലത്തിലാണ് ഇക്കുറി ആഘോഷപരിപാടികള്‍ നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 16ന് ആയിരങ്ങള്‍ പങ്കെടുത്ത ഓണസദ്യയോടെയാണ് ആഘോഷത്തിന് തുടക്കമായത്. 21ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ചലച്ചിത്ര താരം ജഗദീഷ് മുഖ്യാതിഥിയായിരിക്കും. 
സിനിമ ഹാസ്യതാരങ്ങളായ ഷൈജു, നെല്‍സണ്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ, സംഗീത സംവിധായികയും പ്രശസ്ത ഗായികയുമായ സൗമ്യ സനാതനന്‍ നയിക്കുന്ന സംഗീത വിരുന്ന് എന്നിവക്കൊപ്പം സലാലയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറും. നിര്‍മാതാവും സംവിധായകനുമായ റജി പ്രഭാകര്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 22ന് ശനിയാഴ്ച രാവിലെ പത്തുമുതല്‍ 12വരെ അതിഥികളായ കലാകാരന്മാരുമായി ക്ളബ് ഓഡിറ്റോറിയത്തില്‍ മുഖാമുഖം നടക്കും. 
സലാലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗവാസനകളെ കണ്ടത്തെുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിവരുന്ന ബാലകലോത്സവം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സംഘടിപ്പിക്കുമെന്നും മലയാളം വിഭാഗം ഭാരവാഹികള്‍ അറിയിച്ചു. 
മലയാളവിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍, കോ കണ്‍വീനര്‍ അനില്‍ ബാബു, ട്രഷറര്‍ സുബ്രന്‍, ഐ.എസ്.സി നിരീക്ഷകന്‍ മനോജ് കുമാര്‍, മുഖ്യ രക്ഷാധികാരി സനാതനന്‍, രക്ഷാധികാരികളായ യു.പി. ശശീന്ദ്രന്‍, രാജഗോപാല്‍, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

Tags:    
News Summary - oman onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.