മസ്കത്ത്: കോവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മസ്കത്തിൽ സംസ്കരിച്ചു. പത്തനംതിട്ട മല്ലശ്ശേരി വട്ടകുളഞ്ഞി സ്വദേശി ജസ്റ്റിൻ വർഗീസ് (34) കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് റൂവി അൽ നഹ്ദ ആശുപത്രിയിൽ മരണപ്പെട്ടത്. ഖുറം റാസ് അൽ-ഹംറയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ തിങ്കളാഴ്ച രാവിലെ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ബിജോയ് വർഗീസ് കാർമികത്വം വഹിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് സംസ്കാരം നടത്തിയത്.
നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ജസ്റ്റിൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിെൻറ പ്രതിനിധികളും മസ്കത്ത് മഹാ ഇടവക ഭരണസമിതി അംഗങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം കുറച്ചുപേർ മാത്രമാണ് സംസ്കാര ചടങ്ങിൽ പെങ്കടുത്തത്. റൂവിയിലെ ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ജസ്റ്റിന് ജൂൺ അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താമസസ്ഥലത്ത് ക്വാറൻറീനിൽ കഴിയുകയായിരുന്ന ജസ്റ്റിൻ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. 11ന് നില വഷളാവുകയും മരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.