മസ്കത്ത്: കോവിഡ് പ്രതിസന്ധിക്കുശേഷം ഒമാനിൽനിന്ന് നാടണഞ്ഞത് 9000 ഇന്ത്യക്കാർ. സന്നദ്ധസംഘടനകളുടേതും കമ്പനികളുടേതുമായ 15 ചാർേട്ടഡ് വിമാനങ്ങളിലായി 3000 ഇന്ത്യക്കാർ നാട്ടിലെത്തി. കെ.എം.സി.സിയുടേതും െഎ.സി.എഫിേൻറയുമടക്കം നിരവധി ചാർേട്ടഡ് വിമാനങ്ങൾ കേരളത്തിലേക്കും സർവിസ് നടത്തിയിട്ടുണ്ട്. വന്ദേഭാരത് പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങളിൽ 6000 പേരാണ് ഇന്ത്യയിലെത്തിയത്. േമയ് ഒമ്പത് മുതൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ അംബാസഡർ മുനു മഹാവർ പറഞ്ഞു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 36 വിമാനങ്ങളാണ് വന്ദേഭാരത് പദ്ധതി പ്രകാരം പറന്നത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അംബാസഡർ പ്രാദേശിക സ്ഥാപനം സംഘടിപ്പിച്ച വെബിനാറിൽ പറഞ്ഞു.
നിരവധി ഇന്ത്യക്കാർ അവരുടെതായ നിരവധി കാരണങ്ങളാൽ ഇപ്പോൾ ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇത് സ്വാഭാവികം മാത്രമാണ്. കോവിഡ് വ്യാപിക്കുന്നതിനുമുമ്പ് ആഴ്ചയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ 250ഒാളം വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. അതിനാൽ ഇന്ത്യയിലേക്ക് േപാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യയിേലക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം രജിസ്റ്റർ ചെയ്ത എല്ലാവരും യാത്രചെയ്യൽ അനിവാര്യമായവരല്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് പദ്ധതിപ്രകാരം വരുംആഴ്ചകളിൽ ഒമാനിൽ നിന്ന് 15 വിമാന സർവിസുകൾ കൂടി നടത്താൻ സർക്കാറിന് പദ്ധതിയുണ്ട്. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് സ്വകാര്യ സംഘടനകളും കൂടുതൽ ചാർേട്ടഡ് വിമാനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടിവരുന്നവരെ സഹായിക്കാൻ ഒമാൻ സർക്കാറുമായും കോവിഡ്പ്രതിസന്ധിയെ നേരിടുന്നതിെൻറ ഉത്തരവാദിത്തമുള്ള വിവിധ അധികൃതരുമായും എംബസി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.