മസ്കത്ത്: പൊതുസ്ഥലങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മുഖാവരണം ധരിക്കുന്നത് നിർബന്ധമാക്കിയ സുപ്രീം കമ്മിറ്റി നിർദേശം പാലിക്കാത്തവർക്കെതിരെ റോയൽ ഒമാൻ പൊലീസ് നടപടിയെടുത്ത് തുടങ്ങി. മുഖാവരണമില്ലാതെ റോഡിലൂടെ നടന്നുപോകുന്നവരെയടക്കം പിടികൂടുന്നുണ്ട്. പിടിയിലാകുന്നവരുടെ െറസിഡൻറ് കാർഡ് നമ്പർ എഴുതിയെടുത്ത ശേഷം കർശന നിർദേശം നൽകിയാണ് വിടുന്നത്.
20 റിയാലാണ് മുഖാവരണം ധരിക്കാത്തതിനുള്ള പിഴ. െറസിഡൻറ് കാർഡ് പുതുക്കുേമ്പാഴോ അല്ലെങ്കിൽ രാജ്യത്തിന് പുറത്തുപോകുേമ്പാഴോ ഇൗ പിഴ സംഖ്യ അടക്കേണ്ടിവരും. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും ജോലിസ്ഥലങ്ങളിലും മുഖാവരണം ധരിക്കാത്തതും നിയമലംഘനത്തിെൻറ പരിധിയിൽ ഉൾപ്പെടും. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും മുഖാവരണം ധരിക്കണം. 20 റിയാലാണ് അഡ്മിനിസ്ട്രേറ്റിവ് പിഴ. മസ്കത്തിന് പുറമെ മറ്റ് ഗവർണറേറ്റുകളിലും വിദേശികൾ അടക്കമുള്ളവർ നിയമലംഘനത്തിന് പിടിയിലായിട്ടുണ്ട്. ഇവരിൽ മുഖാവരണം ധരിക്കാത്തവർക്ക് പുറമെ മൂക്ക് മൂടുന്ന രീതിയിൽ മുഖാവരണം ധരിക്കാത്തവരും നടപടിക്ക് ഇരയായി. നടന്നുപോകുേമ്പാൾ കടുത്ത ചൂടിനെ തുടർന്ന് അസ്വസ്ഥത തോന്നിയപ്പോഴാണ് മൂക്കിൽനിന്ന് മുഖാവരണം മാറ്റിയതെന്നും വൈകാതെ ആർ.ഒ.പി അധികൃതർ പിടികൂടി റെസിഡൻറ് കാർഡ് നമ്പർ എഴുതിയെടുത്തതായും ഗാലയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി പറഞ്ഞു.
സുപ്രീം കമ്മിറ്റി നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വ്യക്തികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. പരിശോധനക്കായി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ കടന്നുചെല്ലാൻ പൊലീസിന് അധികാരമുണ്ടാകും. നിയമലംഘകരെ ആവശ്യമെങ്കിൽ 48 മണിക്കൂർ വരെ തടങ്കലിൽ വെക്കുകയും ചെയ്യാം. പബ്ലിക് പ്രോസിക്യൂഷെൻറ അനുമതിയോടെ തടവ് നീട്ടുകയും ചെയ്യാം.
കോവിഡ് പരിശോധനക്ക് വിസമ്മതിച്ചാൽ 200 റിയാൽ പിഴ ഇൗടാക്കും. ഗാർഹിക ക്വാറൻറീൻ മാനദണ്ഡങ്ങൾ ലംഘിച്ചാലും 200 റിയാൽ പിഴ ചുമത്തും.
ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവരിൽനിന്ന് 1500 റിയാൽ പിഴ ചുമത്തും. ഇവയിൽ പെങ്കടുക്കുന്ന ഒാരോരുത്തരിൽനിന്നും 100 റിയാൽ വീതവും പിഴ ചുമത്തും. സുപ്രീം കമ്മിറ്റി നിർദേശിച്ച പ്രകാരം കടകൾ അടച്ചിടാത്തവരിൽനിന്ന് 3000 റിയാലാണ് പിഴ ചുമത്തുക. തുറന്നുപ്രവർത്തിക്കാൻ അനുമതിയുള്ള കടകളിൽ നിശ്ചയിച്ച മാർഗനിർദേശങ്ങൾ പാലിക്കാത്തവയിൽനിന്ന് 1500 റിയാൽ പിഴ ചുമത്തും. നിയമലംഘനം ആവർത്തിക്കുന്നപക്ഷം പിഴ സംഖ്യ ഇരട്ടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.