മസ്കത്ത്: റോഹിങ്ക്യൻ അഭയാർഥികൾക്കായുള്ള സഹായ പദ്ധതിയുടെ ഭാഗമായി ഒമാൻ ബംഗ്ലാ ദേശിൽ നിർമിച്ചുനൽകിയ വീടുകൾ കൈമാറി. കോക്സ് ബസാറിലെ ചക്മർകുലിൽ 800 വീടുകളാണ് നിർമിച്ചത്. വീടുകളുടെ കൈമാറ്റ ചടങ്ങിൽ ഒമാെൻറയും ബംഗ്ലാദേശിെൻറയും ഉന്നത പ്രതിനിധികളും െഎക്യരാഷ്ട്ര സഭ അഭയാർഥി ഏജൻസി ഉദ്യോഗസ്ഥരും പെങ്കടുത്തു. 2018 ഏപ്രിലിൽ ആരംഭിച്ച മാനുഷിക സഹായ പദ്ധതിയാണ് പൂർത്തിയായതെന്ന് ബംഗ്ലാദേശിലെ ഒമാൻ എംബസിയുടെ ഹെഡ് ഒാഫ് മിഷൻ താഇബ് അൽ അലവി പറഞ്ഞു. വീടുകൾ താമസത്തിന് അനുയോജ്യമാക്കിയിട്ടുണ്ട്.
മ്യാന്മറിൽ നിന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർഥികൾക്ക് മാനുഷിക സഹായമെത്തിക്കണമെന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ൈശഖ് ഹസീനയുടെ അഭ്യർഥന കണക്കിലെടുത്ത് അന്തരിച്ച സുൽത്താൻ ഖാബൂസിെൻറ നിർദേശപ്രകാരമാണ് വീട് നിർമാണ പദ്ധതിക്ക് തുടക്കമായത്. ഒമാൻ ചാരിറ്റബ്ൾ സൊസൈറ്റിയാണ് പദ്ധതിക്ക് ധനസഹായം നൽകിയത്. ധാക്കയിലെ ഒമാൻ എംബസിയുടെ മേൽനോട്ടത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്. ഒാരോ വീടുകളിലും രണ്ട് മുറികൾ വീതമാണ് ഉള്ളതെന്ന് താഇബ് അൽ അലവി പറഞ്ഞു. ഒാരോ മുറിയിലും അഞ്ച് ആളുകൾക്ക് വീതം താമസിക്കാം. മൊത്തം എണ്ണായിരം പേർക്ക് ഇവിടെ താമസിക്കാം. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വാഷ്റൂം സൗകര്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.