തക്കാളിയിലെ വെള്ള നിറം: കാരണം ഹോർമോൺ അല്ല

മസ്​കത്ത്​: ചില തക്കാളികൾ മുറിക്കു​േമ്പാൾ ഉള്ളിൽ കാണുന്ന വെള്ളനിറം ഹോർമോൺ പ്രയോഗംമൂലമാണെന്ന രീതിയിലുള് ള പ്രചാരണങ്ങൾ വാസ്​തവവിരുദ്ധമാണെന്ന്​ കാർഷിക^ഫിഷറീസ്​ മന്ത്രാലയം അറിയിച്ചു. ഇത്തരം തക്കാളികൾ ഉപയോഗിക്കുന് നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്ന രീതിയിലുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ്​ മന്ത്രാലയത്തി​​െൻറ അറിയിപ്പ്​. അന്തരീക്ഷ താപനിലയി​ല​ുണ്ടാകുന്ന വ്യത്യാസമാണ്​ ഇത്തരത്തിലുള്ള നിറംമാറ്റത്തിന്​ കാരണം. അല്ലാതെ ഇതിന്​ ഹോർമോണുകളുമായോ കീടനാശിനികളുമായോ ഒരു ബന്ധവുമില്ലെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു.

ഇത്തരം തക്കാളികൾ ഭക്ഷ്യയോഗ്യമാണ്​. ഇവ ഉപയോഗിക്കുന്നതുകൊണ്ട്​ ആരോഗ്യ പ്രശ്​നങ്ങളുമുണ്ടാകില്ല. വേണമെങ്കിൽ നല്ല വെള്ളനിറത്തിലുള്ള ഭാഗങ്ങൾ മുറിച്ചുനീക്കി ഉപയോഗിക്കുകയും ചെയ്യാം. വ്യത്യസ്​ത കാലാവസ്​ഥ സാഹചര്യങ്ങൾ നിമിത്തം താപനിലയിലുണ്ടാകുന്ന വ്യതിയാനമാണ്​ ഇതിന്​ പ്രധാന കാരണം. നൈട്രജൻ വള പ്രയോഗം കൂടുതലാകു​േമ്പാഴും തക്കാളിക്ക്​ മൂപ്പെത്തു​േമ്പാഴും ഇങ്ങനെ വെള്ളനിറം കണ്ടുവരാറുണ്ട്​. ഉൗഹാപോഹങ്ങൾ പരത്തരുതെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ​ കണക്കിലെടുക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.