മസ്കത്ത്: ഒമാെൻറ ചില ഭാഗങ്ങളിലെ കടലിൽ തിളങ്ങുന്ന പച്ച നിറത്തോടെ പൊ ങ്ങിക്കിടക്കുന്ന കടൽക്കളകൾ വിഷമല്ലെന്ന് കാർഷിക -മത്സ്യവിഭവ മ ന്ത്രാലയം വ്യക്തമാക്കി. കടലിന് പച്ചവർണം നൽകുന്ന ഇൗ കളകൾ മൂലം ക ടൽവെള്ളത്തിൽനിന്ന് ദുർഗന്ധമുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം കളകൾ വർഷത്തിൽ രണ്ട് പ്രാവശ്യമോ ചിലപ്പോൾ മൂന്ന് മാസത്തിലൊരിക്കലോ ഒമാൻ ഉൾക്കടലിലോ അറബിക്കടലിലോ വ്യാപിക്കാറുണ്ടെന്നും അധികൃതർ അറിയിച്ചു.
തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, മസ്കത്ത്, തെക്കൻ ശർഖിയ ഗവർണറേറ്റുകൾക്ക് ചുറ്റുമുള്ള കടലിലാണ് കടൽക്കളകൾ കൂടുതലും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഇൗ കളകൾ കാരണം കടൽജീവികൾ ചത്തൊടുങ്ങുന്നതായി ശ്രദ്ധയിൽ പെട്ടാൽ മറൈൻ ആൻഡ് ഫിഷറീസ് സയൻസ് സെൻററിലെ സ്പെഷലിസ്റ്റുകളെ വിവരം അറിയിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. ഇൗ കടൽക്കളകൾ തണുപ്പുകാലത്താണ് കൂടുതൽ വളരുന്നത്. കടൽജലത്തിലെ ഉൗഷ്മാവിലെ വ്യതിയാനമാണ് കളകൾ പടരാനുള്ള പ്രധാന കാരണം. ഇവ വളരാനും വ്യാപിക്കാനും ആവശ്യമായ ഘടകങ്ങൾ കടൽജലത്തിലുണ്ടായാൽ വേനൽക്കാലത്തും കളകൾ വ്യാപിക്കാറുണ്ട്.
കളകളുടെ വ്യാപനം പ്രകൃതിദത്ത പ്രതിഭാസമാണ്. കടലിലെ നിരവധി മേഖലകളിൽ ഇവ സംഭവിക്കാറുണ്ട്. വിവിധ മേഖലകളിൽ ഇവയുടെ നിറത്തിലും വ്യത്യാസം വരാറുണ്ട്. കളകളുടെ നിറം മാറുന്നതിനനുസരിച്ച് കടൽജലത്തിെൻറ പ്രതിഫലനവും മാറും. തവിട്ട്, ഒാറഞ്ച്, ഇളം മഞ്ഞ, പച്ച നിറങ്ങളിലാണ് സാധാരണ കളകൾ കണ്ടുവരുന്നത്. കടലിൽ ഒാക്സിജൻ അളവ് കുറയുേമ്പാഴാണ് കളകൾ വളരുന്നത്. ഒാക്സിജൻ കുറയുന്നത് മത്സ്യങ്ങളും കടൽജീവികളും ചത്തൊടുങ്ങാൻ കാരണമാകും. കടൽവെള്ളത്തിൽനിന്ന് ദുർഗന്ധം ഉയരാൻ കാരണം ചത്ത കടൽ ജീവികൾ ഇത്തരം കളകളുമായി കൂടിച്ചേരുേമ്പാഴാണ്. കാർഷിക -മത്സ്യവിഭവ മന്ത്രാലത്തിന് കീഴിലെ മറൈൻ ഫിഷറീസ് സയൻസ് സെൻററും മറ്റ് സർക്കാർ വിഭാഗങ്ങളും ഒമാൻ കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്. കടൽവെള്ളത്തിെൻറ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.