മസ്കത്ത്: സെയിൽസ് റപ്രസേൻററ്റീവ്/ സെയിൽസ് പ്രമോട്ടർ, പർച്ചേസ് റപ്രസേൻറ റ്റീവ് തസ്തികകളിൽ ഏർപ്പെടുത്തിയ വിസ വിലക്ക് സംബന്ധിച്ച വിശദീകരണവുമായി മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരം വിസകളിൽ ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കി നൽകില്ലെന്നും കാലാവധി കഴിയുേമ്പാൾ മാതൃരാജ്യങ്ങളിലേക്ക് തിരികെ പോകണമെന്നും മന്ത്രാലയത്തിലെ മുതിർന്ന വക്താവ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇൗ തസ്തികകളിൽ പുതിയ വിസ അനുവദിക്കില്ലെന്നും നിലവിലുള്ളവ പുതുക്കി നൽകില്ലെന്നുമുള്ള മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രിയുടെ ഉത്തരവ് പുറത്തുവന്നത്. ആയിരക്കണക്കിന് മലയാളികളാണ് നിലവിൽ ഇൗ തസ്തികകളിൽ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.