മസ്കത്ത്: ഗതാഗത നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി റോയ ൽ ഒമാൻ പൊലീസ്. ചില കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പക്ഷം വാഹനം പിടിെച്ചടുക്കാൻ ഗതാഗത നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് ആർ.ഒ.പി ട്വിറ്ററിൽ മുന്നറിയിപ്പ് നൽകി. വാഹനത്തിെൻറ ചില്ലുകളുടെ സുതാര്യത കുറക്കൽ അനുവദനീയമായ പരിധിയിലായിരിക്കണം. അങ്ങനെയല്ലെങ്കിൽ ആദ്യ നിയമലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ട് 90 ദിവസത്തിനകം ശരിയാക്കണം.
വാഹനത്തിൽ എഴുത്തുകളും ചിഹ്നങ്ങളും പതിക്കൽ, ലൗഡ് സ്പീക്കറുകളോ ബാനറുകളോ പിടിപ്പിക്കൽ തുടങ്ങിയവയും വാഹനം പിടിച്ചെടുക്കാൻ അധികാരം നൽകുന്ന കുറ്റകൃത്യങ്ങളാണ്. വാഹനമോടിക്കുേമ്പാൾ മൊബൈൽ ഫോൺ അല്ലെങ്കിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കൽ എന്നിവയും ശിക്ഷാർഹമായ കുറ്റമാണ്. ആദ്യ നിയമലംഘനം കണ്ടെത്തി മൂന്നുമാസത്തിനുള്ളിൽ വീണ്ടും പിടിക്കപ്പെട്ടാലാകും വാഹനം പിടിച്ചെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.