മസ്കത്ത്: ഒമാനിലെ വ്യവസായിക അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ഇൗത്തപ്പഴ സംസ്ക രണ കേന്ദ്രത്തിെൻറ ആദ്യഘട്ട നിർമാണം ഉടൻ ആരംഭിക്കും. നഖീൽ ഒമാൻ ഡെവലപ്മെൻറ് കമ ്പനിയുടെ കീഴിലുള്ള കേന്ദ്രം നിസ്വയിലാണ് നിർമിക്കുന്നത്. ദിവാൻ ഒാഫ് റോയൽ കോർട്ടിെൻറ നേതൃത്വത്തിലുള്ള വൺ മില്യൺ ഡേറ്റ് പാംസ് പ്ലാേൻറഷൻ പ്രോജക്ട്സിെൻറയും ഒമാൻ നാഷനൽ ഇൻവെസ്റ്റ്മെൻറ് ഡെവലപ്മെൻറ് കമ്പനിയുടെയും (താൻമിയ) സംയുക്ത സംരംഭമാണ് നഖീൽ ഒമാൻ ഡെവലപ്മെൻറ് കമ്പനി. വ്യവസായ കോംപ്ലക്സിെൻറ നിർമാണവുമായി ബന്ധപ്പെട്ട സിവിൽ, നിർമാണ ജോലികൾക്ക് ഇൗയാഴ്ച ആദ്യം നഖീൽ ഒമാൻ കരാറുകാരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചിരുന്നു.
ഒമാെൻറ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള വൺ മില്യൺ ഡേറ്റ് പാംസ് പ്ലാേൻറഷൻ പ്രോജക്ട്സിെൻറ കീഴിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി ഇൗന്തപ്പന തോട്ടങ്ങളാണുള്ളത്. ഇൗ തോട്ടങ്ങളിൽനിന്ന് വിളവെടുപ്പിനുശേഷം എത്തിക്കുന്ന ഇൗത്തപ്പഴങ്ങൾ ശേഖരിച്ചുവെക്കാനുള്ള ശീതീകരണ സംവിധാനങ്ങൾ , സംസ്കരിക്കാനും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുമുള്ള സൗകര്യം, പാക്കിങ് സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇവിടെയുണ്ടാവുക. ആറു ഗവർണറേറ്റുകളിലായി 11 ഇൗത്തപ്പഴ തോട്ടങ്ങളാണ് വൺ മില്യൻ ഡേറ്റ് പാംസ് പ്ലാേൻറഷൻ പ്രോജക്ട്സിെൻറ നേതൃത്വത്തിലുള്ളത്. 11,000 ഏക്കറിലായുള്ള തോട്ടങ്ങളിൽ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പിന്നിടുേമ്പാൾ പ്രതിവർഷം 50,000 ടണ്ണാണ് ഉൽപാദനം. 2034ഒാടെ ഇത് 85,000 ടണ്ണായി ഉയർത്താനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.