മസ്കത്ത്: 2020-2021 വർഷക്കാലത്ത് തൊഴിൽ മേഖലയിൽ ആയിരക്കണക്കിന് ഒമാനികൾക്ക് നാഷനൽ എംപ ്ലോയ്മെൻറ് സെൻറർ പരിശീലനം നൽകും. സ്വദേശികൾ കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് എംപ്ലോയ്മെൻറ് സെൻറർ ആരംഭിച്ചത്. തൊഴിലന്വേഷകർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും പരിശീലനം നൽകുകയും സെൻററിെൻറ ലക്ഷ്യമാണ്. ഇതനുസരിച്ച് 20- 21 കാലത്ത് പതിനായിരം േപർക്ക് തൊഴിൽ പരിശീലനം നൽകും. ഇതിനായി 26.8 ദശലക്ഷം റിയാൽ ചെലവിടും. 2017ലാണ് നാഷനൽ ട്രെയിനിങ് ഫണ്ട് രൂപവത്കരിച്ചത്. തൊഴിൽ വിപിണിയിലേക്ക് ആവശ്യമായ നൈപുണ്യമുള്ള സ്വദേശികളെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലന പദ്ധതിയിലൂടെ 9110 പേർക്ക് തൊഴിൽ നൽകാൻ ട്രെയിനിങ് ഫണ്ടിന് കഴിഞ്ഞിട്ടുണ്ട്. 5800 ബിരുദധാരികൾ ഇപ്പോൾ പരിശീലനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.