മസ്കത്ത്: തൊഴിൽ വിസ ഒാൺലൈനായി അനുവദിക്കുന്ന സംവിധാനം അടുത്തമാസം പകുതിയോടെ പ ൂർണമായി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രാദേശിക മാധ്യമം റ ിപ്പോർട്ട് ചെയ്തു. പിഴവുകൾ കണ്ടെത്തുന്നതിനായി കഴിഞ്ഞ മാസം ചില കമ്പനികളെ ഉപയോഗിച്ച് പരീക്ഷണ പ്രവർത്തനം നടത്തിയിരുന്നു. ഇതിൽ ഒരു കുഴപ്പങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ, അടുത്ത മാസം തന്നെ പുതിയ സംവിധാനം അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ.ഒ.പിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. https://evisa.rop.gov.om എന്ന വെബ് വിലാസത്തിൽ ഇ-വിസ സേവനം ലഭ്യമാണ്.
കമ്പനി പ്രതിനിധികൾ http://www.rop.gov.om/pdfs/services/companyregistration.pdf എന്ന വെബ് വിലാസം സന്ദർശിച്ചാൽ ഒാൺലൈൻ തൊഴിൽ വിസ സംവിധാനത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും. സെൻട്രൽബാങ്കിെൻറ പുതിയ മാർഗനിർദേശ പ്രകാരം ഒമാനിൽ അനുവദിച്ച ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വിസയുടെ ഫീസ് അടക്കാം. ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന് ഇത് നിർബന്ധമാണ്. നിലവിൽ ചില സനദ് സർവിസ് കേന്ദ്രങ്ങൾ ഇ-വിസ സേവനം ലഭ്യമാക്കുന്നുണ്ട്. പൂർണാർഥത്തിൽ ഇത് അവതരിപ്പിക്കുന്നതോടെ സേവനം വിപുലമാവുകയും ചെയ്യും. ഒമാെൻറ തൊഴിൽ മേഖലയുടെ നവീകരണത്തിന് പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ അഞ്ച് തരം വിസകളാണ് ഒാൺലൈൻ സംവിധാനത്തിൽ ലഭ്യമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.