മസ്കത്ത്: കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ നിന്ന് 67,131 സ്വദേശികൾ ജോലി ഒഴിവാക്കി. കൂടുതൽ അവസരങ്ങൾ ലഭ്യമായതിനാൽ സ്വകാര്യ മേഖലയിൽ ഒമ്പതിനായിരത്തിലധികം സ്വദേശികളെ പു തുതായി ജോലിക്ക് എടുക്കുകയും ചെയ്തു. സാമൂഹിക ഇൻഷുറൻസ് പദ്ധതിയിൽ സ്വകാര്യ മേഖ ലയിൽനിന്ന് 76,474 സ്വദേശികൾ രജിസ്റ്റർ ചെയ്തതായും സാമൂഹിക ഇൻഷുറൻസ് പൊതുഅതോറിറ്റിയുടെ വാർഷിക റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 16,617 സ്വകാര്യ കമ്പനികളാണ് ഒമാനിൽ പ്രവർത്തിക്കുന്നത്.
മുൻ വർഷത്തെക്കാൾ 11 ശതമാനം അധിക സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം നിലവിൽ വന്നു. സ്ഥാപനത്തിൽ നിന്നുള്ള രാജി, ജോലിയിൽ നിന്നുള്ള പിരിച്ചുവിടൽ, മരണം, ജോലിചെയ്യാനുള്ള കഴിവില്ലായ്മ, മറ്റ് ജോലിയിലേക്ക് മാറൽ, സേവന കാലാവധി അവസാനിക്കൽ തുടങ്ങിയ കാരണങ്ങളാണ് സ്വകാര്യ മേഖലയിലെ സ്വദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു. സാമൂഹിക ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 2.46 ലക്ഷം സ്വദേശികളാണ്. ഇതിൽ 1.82 ലക്ഷം പേർ പുരുഷന്മാരാണ്. 1992 ൽ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത് മുതൽ കഴിഞ്ഞ വർഷം അവസാനം വരെ 5.09 ലക്ഷം പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നു.
സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിലവസരം ഒരുക്കുന്നതിനുള്ള സർക്കാറിെൻറ നിരന്തര ശ്രമങ്ങളാണ് സാമൂഹിക ഇൻഷുറൻസ് പൊതു അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലെ വർധനവിന് കാരണം. നിരവധി തൊഴിൽ മേഖലകളിൽ വിദേശികൾക്ക് നിരോധം ഏർപ്പെടുത്തിയതും സ്വേദശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ അവസരങ്ങൾ നൽകി. നിരവധി സ്വദേശികൾ സ്വകാര്യ മേഖലയിലെ തൊഴിൽ വിട്ടതും മറ്റ് േജാലിയിലേക്ക് മാറിയതും സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ കൂടുതൽ നല്ല വരുമാനങ്ങളും ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.