മസ്കത്ത്: ജൂണിൽ ഒമാെൻറ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മരിച്ചത് 50 പേ ർ. ഇതിൽ 17 പേർ വിദേശികളാണെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു. 240 അപകടങ്ങളാണ് ജൂണിലുണ്ടായത്. ഇതിൽ 62 വിദേശികളടക്കം 240 പേർക്ക് പരിക്കേറ്റു. മസ്കത്തിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്, 23.8 ശതമാനം. വടക്കൻ ബാത്തിനയും ദോഫാറുമാണ് അടുത്ത സ്ഥാനങ്ങളിൽ. 60 ശതമാനം അപകടവും രാത്രി സമയത്താണ് ഉണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ മൂന്നുമാസ കാലയളവിൽ വാഹനാപകടത്തിൽ കൂടുതൽ പേർ മരിച്ചത് ജൂണിലാണ്. മേയിൽ 180 അപകടങ്ങളിലായി 12 വിദേശികളടക്കം 43 പേർ മരിച്ചു. ഏപ്രിലിലാകെട്ട 163 അപകടങ്ങളിലായി 24 പേരാണ് മരിച്ചത്. വാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷനിലും ഇക്കാലയളവിൽ വർധനയുണ്ട്. ജൂൺ അവസാനം വരെയുള്ള കണക്കുപ്രകാരം 15.20 ലക്ഷം വാഹനങ്ങളാണ് ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നര ശതമാനത്തിെൻറ വർധനയാണ് വാഹനങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. ഇതിൽ 11.80 ലക്ഷവും സ്വകാര്യ വാഹനങ്ങളാണ്. 2.46 ലക്ഷം കമേഴ്സ്യൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തവയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.